തൊഴിലാളികൾക്ക് വേതനം നല്കാതെ തൊഴിലെടുപ്പിച്ചതിന്റെ പേരിൽ ഇന്ത്യക്കാരനായ റസറ്റോറന്റ് ഉടമയ്ക്ക് 150,000 ഡോളർ പിഴയും സാമൂഹ്യപ്രവർത്തനവും ശിക്ഷ വിധിച്ചു. പിസ ഹട്ട് ഫ്രാഞ്ച് നടത്തുന്ന ദേവിന്ദർ സിങ് എന്ന 30 കാരനെതിരെയാണ് സിക്ഷ വിധിച്ചത്. നെൽസൺ ഡിസ്ട്രിക്ട് കോടതിയാണ് ദേവിന്ദറിന് ഒമ്പച് മാസം തടവ് ശിക്ഷയും 200 മണിക്കൂർ ക്മ്യൂണിറ്റി സർവ്വീസും പിഴയുമാണ് വിധിച്ചത്.

13 വർഷമായി ന്യൂസിലന്റിൽ താമസിച്ച് വരുന്ന ദേവീന്ദർ 12 ഓളം ഇന്ത്യക്കാരായ സ്റ്റുഡന്റ് വിസയിലെത്തിയ വിദ്യാർത്ഥികളെ തന്റെ കടയിൽ തൊഴിൽ ചൂഷണം നടത്തിയെന്നാണ് കേസ്.മിനിമം വേതനം കൊടുക്കാതെയും മണിക്കൂറുകളോളം ജോലി ചെയ്യിക്കുകയും, ചെയ്തുവെന്നും കണ്ടെത്തി.

സ്റ്റുഡന്റ് വിസയിൽ എത്തിയ വിദ്യാർത്ഥികളായ ജോലിക്കാർക്ക് വിസയിൽ അനുവദിച്ചിരുന്നതിലധികം ജോലി ചെയ്യിച്ചിരുന്നു. മാത്രമല്ല ഒരു തൊഴിലാളിക്ക് അസുഖ അവധി, അവധിക്കാല അവധി എന്നിവ നല്കിയില്ലെ്‌നും ഓവർ ടൈം വേതനം നല്കിയില്ലെന്നും കണ്ടെത്തി.