ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികകളിലായി ഷോർട്ട് സർവ്വീസ് കമ്മീഷൻഡ് ഓഫീസർ ഒഴിവുകൾ. പൈലറ്റ്, ഓബ്‌സർവർ, എയർ ട്രാഫിക് കൺട്രോളർ തുടങ്ങിയ തസ്തികകളിലായി 19 ഒഴിവുകളാണുള്ളത് . അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. 2019 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്‌സ്  ആരംഭിക്കും.

 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ അഞ്ച്/ ഏഴ് സെമസ്റ്റർ വരെ 60 ശതമാനം മാർക്ക് നേടിയിരിക്കണം. 

എയർ ട്രാഫിക് കൺട്രോളർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്ത്, പ്ലസ് ടു തലത്തിൽ മൊത്തം 60 % മാർക്ക് കരസ്ഥമാക്കിയിരിക്കണം, പ്ലസ് ടു തലത്തിൽ ഇംഗ്ലീഷിന് കുറഞ്ഞത് അറുപതു ശതനമാനം മാർക്ക് കൈവരിച്ചിരിക്കണം.
സിപിഎൽ ഹോൾഡേഴ്‌സിന് ഡിജിസിഎ ( ഇന്ത്യ) അംഗീകരിച്ച യോഗ്യത നിർബന്ധമാണ്.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ബന്ധപ്പെട്ട രേഖകളും കളർ ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ അഭിമുഖത്തിനു ഹാജരാക്കണം.

അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 4.