- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ പുതുവത്സരം ആഘോഷിച്ചു
മയാമി: ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ ഡേവി നഗരത്തിലുള്ള ഗാന്ധിസ്‌ക്വയർ കമ്മ്യൂണിറ്റി സെന്ററിൽ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു.നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് അലീഷ കുറ്റിയാനിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ ഈ പ്രൊഫഷണൽ സംഘടനയുടെ പ്രവർത്തനമേഖലകളേയും, സേവനങ്ങളേയും വിവരിച്ചു. സൗത്ത് ഫ്‌ളോറിഡായിലെ വിവിധ സിറ്റികളും സംഘടനകളുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ സേവനങ്ങൾക്ക് ആദരവായി ബ്രോവാർഡ്കൗണ്ടി കമ്മീഷൻ ജനുവരി 7-ാം തീയതി ശനിയാഴ്ച ബ്രോവാർഡ് കൗണ്ടി നേഴ്‌സസ് ഡേ ആയി പ്രഖ്യാപിച്ച കൗണ്ടി പ്രോക്ക്‌ളമേഷൻ ഐ.എൻ.എ.എസ്.എഫ്.ന് ലഭിച്ച വലിയ അംഗീകാരവും പ്രചോദനവുമാണെന്നു പറഞ്ഞു. ഡോ. ജോർജ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി. ഏതാണ്ട് രണ്ടു പതിറ്റാണ്ടായി സൗത്ത് ഫ്‌ളോറിഡായിലെഏറ്റം വലിയ ഇന്ത്യൻ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡകൂടുതൽ ഉയരങ്ങളിലേക്ക് ലക്ഷ്യംവച്ച് വളരുകയാണെന്ന് ഓർമ്മിപ്പിച്ചു.ഡേവി നഗരസഭ മേയർ ജൂഡി പോൾ മുഖ്യാതിഥിയായി. ഷീല ജോൺസൺ പ്രസിഡന്റായുള്ളരണ്ടായിരത്തിപതിനേ
മയാമി: ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ ഡേവി നഗരത്തിലുള്ള ഗാന്ധിസ്‌ക്വയർ കമ്മ്യൂണിറ്റി സെന്ററിൽ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു.നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് അലീഷ കുറ്റിയാനിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ ഈ പ്രൊഫഷണൽ സംഘടനയുടെ പ്രവർത്തനമേഖലകളേയും, സേവനങ്ങളേയും വിവരിച്ചു.
സൗത്ത് ഫ്‌ളോറിഡായിലെ വിവിധ സിറ്റികളും സംഘടനകളുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ സേവനങ്ങൾക്ക് ആദരവായി ബ്രോവാർഡ്കൗണ്ടി കമ്മീഷൻ ജനുവരി 7-ാം തീയതി ശനിയാഴ്ച ബ്രോവാർഡ് കൗണ്ടി നേഴ്‌സസ് ഡേ ആയി പ്രഖ്യാപിച്ച കൗണ്ടി പ്രോക്ക്‌ളമേഷൻ ഐ.എൻ.എ.എസ്.എഫ്.ന് ലഭിച്ച വലിയ അംഗീകാരവും പ്രചോദനവുമാണെന്നു പറഞ്ഞു.
ഡോ. ജോർജ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി. ഏതാണ്ട് രണ്ടു പതിറ്റാണ്ടായി സൗത്ത് ഫ്‌ളോറിഡായിലെഏറ്റം വലിയ ഇന്ത്യൻ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡകൂടുതൽ ഉയരങ്ങളിലേക്ക് ലക്ഷ്യംവച്ച് വളരുകയാണെന്ന് ഓർമ്മിപ്പിച്ചു.ഡേവി നഗരസഭ മേയർ ജൂഡി പോൾ മുഖ്യാതിഥിയായി. ഷീല ജോൺസൺ പ്രസിഡന്റായുള്ളരണ്ടായിരത്തിപതിനേഴ്-പതിനെട്ട് പ്രവർത്തനവർഷത്തെ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാണി മുരളി, ജസ്സി വർക്കി, ദിവ്യ സണ്ണി എന്നിവരുടെ ഗാനാലാപനം പരിപാടികൾക്ക്ഇ മ്പമേകി. ഷീല ജോൺസൺ എം.ഡി.യായി പരിപാടികൾ നിയന്ത്രിച്ചു. ബോബി വർഗ്ഗീസ് കൃതജ്ഞത അർപ്പിച്ചു.പരിപാടികൾക്ക് അമ്മാൾ ബർനാർഡ്, ജിനോയി തോമസ്, ഡിക്‌സി ഷാനു, വത്സാ സണ്ണി, ഗ്രേസ്‌പൊന്നച്ചൻ തുടങ്ങിയവർ നേതൃത്വം നല്കി.




