- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ അമേരിക്കയിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ; നോർത്ത് കരോളിനയിൽ പിടിയിലായത് 17 കാരൻ; മകൻ പൊലീസ് പിടിയിലാകുന്നത് ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ
അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. അർണവ് ഉപ്പലാപ്പതി(17)യെ വെള്ളിയാഴ്‌ച്ചയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അമ്മ നളിനി ടെല്ലപ്രോലു (51)നെ 2015 ഡിസംബർ 17ന് പ്ലാസ്റ്റിക്ക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയ കേസിലാണ് മകനെ അറസ്റ്റിലാക്കിയത്. നോർത്ത് കരോളിനയിലാണ് സംഭവം. ഒന്നര വർഷം മുൻപു കൊല്ലപ്പെട്ട നളിനി എന്ന 51കാരിയുടെ മകനാണ് അർണവ്..ഡ്യൂക്ക് മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്ന നളിനിയെ മുഖത്തു പ്ലാസ്റ്റിക്ക് ബാഗ് കൊണ്ടു വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊന്ന നിലയിൽ 2015 ഡിസംബർ 17-നാണു കണ്ടെത്തിയത്. സ്‌കൂളിൽനിന്നു മടങ്ങിയെത്തിയപ്പോൾ ഗാരേജിനുള്ളിൽ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് അന്നു പതിനാറുകാരനായിരുന്ന അർണവ് പറഞ്ഞത്. അർണവ് തന്നെയാണു വിവരം പൊലീസിൽ അറിയിച്ചത്. കടുത്ത മർനമേറ്റ പാടുകളും മൃതശരീരത്തിലുണ്ടായിരുന്നു. സംഭവസമയം നളിനിയുടെ ഭർത്താവ് ബിസിനസ് സംബന്ധമായ യാത്രയിലായിരുന്നു.ഏറെ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് അർണവിനെ പൊലീസ് അറസ്
അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. അർണവ് ഉപ്പലാപ്പതി(17)യെ വെള്ളിയാഴ്‌ച്ചയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അമ്മ നളിനി ടെല്ലപ്രോലു (51)നെ 2015 ഡിസംബർ 17ന് പ്ലാസ്റ്റിക്ക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയ കേസിലാണ് മകനെ അറസ്റ്റിലാക്കിയത്. നോർത്ത് കരോളിനയിലാണ് സംഭവം.
ഒന്നര വർഷം മുൻപു കൊല്ലപ്പെട്ട നളിനി എന്ന 51കാരിയുടെ മകനാണ് അർണവ്..ഡ്യൂക്ക് മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്ന നളിനിയെ മുഖത്തു പ്ലാസ്റ്റിക്ക് ബാഗ് കൊണ്ടു വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊന്ന നിലയിൽ 2015 ഡിസംബർ 17-നാണു കണ്ടെത്തിയത്. സ്‌കൂളിൽനിന്നു മടങ്ങിയെത്തിയപ്പോൾ ഗാരേജിനുള്ളിൽ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് അന്നു പതിനാറുകാരനായിരുന്ന അർണവ് പറഞ്ഞത്.
അർണവ് തന്നെയാണു വിവരം പൊലീസിൽ അറിയിച്ചത്. കടുത്ത മർനമേറ്റ പാടുകളും മൃതശരീരത്തിലുണ്ടായിരുന്നു. സംഭവസമയം നളിനിയുടെ ഭർത്താവ് ബിസിനസ് സംബന്ധമായ യാത്രയിലായിരുന്നു.ഏറെ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് അർണവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. നളിനിക്ക് ഒരു മകൾ കൂടിയുണ്ട്.