- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒറ്റയടിക്ക് 20 പല്ലുകൾ എടുത്തതിനെ തുടർന്ന് 64-കാരി മരിച്ചു; ഇന്ത്യൻ വംശജനായ ഡെന്റിസ്റ്റ് അറസ്റ്റിൽ
ന്യൂയോർക്ക്: ഒറ്റയടിക്ക് 20 പല്ലുകൾ എടുത്തത് 64-കാരിക്ക് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കി. തുടർന്ന് പല്ലെടുത്ത ഇന്ത്യൻ വംശജനായ ഡെന്റിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്പ്രിങ്ഫീൽഡിൽ കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണക്ടിക്കട്ടിലെ സഫീൽഡിൽ താമസിക്കുന്ന നാല്പത്തഞ്ചുകാരനായ രശ്മി പട്ടേൽ എന്ന ഇന്ത്യൻ വംശജനെയാണ് എൻ
ന്യൂയോർക്ക്: ഒറ്റയടിക്ക് 20 പല്ലുകൾ എടുത്തത് 64-കാരിക്ക് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കി. തുടർന്ന് പല്ലെടുത്ത ഇന്ത്യൻ വംശജനായ ഡെന്റിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്പ്രിങ്ഫീൽഡിൽ കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണക്ടിക്കട്ടിലെ സഫീൽഡിൽ താമസിക്കുന്ന നാല്പത്തഞ്ചുകാരനായ രശ്മി പട്ടേൽ എന്ന ഇന്ത്യൻ വംശജനെയാണ് എൻഫീൽഡ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ഇയാൾക്കു മേൽ ചുമത്തിയിരിക്കുന്നത്.
2014 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ എൻഫീൽഡ് ഡിറ്റക്ടീവ് ഓഫീസർമാർ നടത്തി വന്ന അന്വേഷണത്തിനൊടുവിലാണ് പട്ടേലിന് അറസ്റ്റ് വാറന്റ് ലഭിച്ചത്. സ്പ്രിങ്ഫീൽഡ് ബേസ്റ്റേറ്റ് മെഡിക്കൽ സെന്ററിൽ വച്ചാണ് എല്ലിങ്ടൺ സ്വദേശിനിയായ ജൂഡിത്ത് ഗാൻ മരിക്കുന്നത്. ജൂഡിത്തിന്റെ 20 പല്ലുകൾ ഒരുമിച്ച് എടുത്തത് അവരെ മരണത്തിലേക്ക് നയിച്ചുവെന്ന് ഡിറ്റക്ടീവുകൾ കണ്ടെത്തി. അറുപത്തിനാലു വയസുള്ള സ്ത്രീയുടെ ആരോഗ്യനില കണക്കിലെടുക്കാതെ ഒറ്റയടിക്ക് 20 പല്ലുകൾ എടുത്തതാണ് അവരുടെ മരണത്തിന് കാരണമായത്. പല്ല് എടുക്കുന്നതിനിടെ രോഗിയുടെ ഓക്‌സിജൻ നില താഴ്ന്നത് പട്ടേൽ ശ്രദ്ധിച്ചില്ലെന്നും കൂടെയുണ്ടായിരുന്ന ഡെന്റൽ അസിസ്റ്റന്റിന്റെ നിർദേശങ്ങൾക്ക് ചെവികൊടുത്തില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
രോഗിയുടെ ആരോഗ്യനില തീരെ വഷളായപ്പോൾ പല്ല് എടുക്കുന്നത് നിർത്തിവയ്ക്കാൻ ഒരു അസിസ്റ്റന്റ് പട്ടേലിനോട് യാചിക്കുകയായിരുന്നു. പട്ടേലിനെതിരേ ക്രിമിനൽ നടപടിക്ക് ഡെന്റൽ കമ്മീഷൻ എതിരു നിന്നതാണ് കേസിൽ അറസ്റ്റുണ്ടാകാൻ ഒരു വർഷം കാലതാമസം നേരിട്ടത്. അതേസമയം ഏപ്രിൽ 21ന് പട്ടേലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഒരു രോഗിയേയും മയക്കിയ ശേഷം ചികിത്സിക്കാൻ പാടില്ലെന്നും ഡിസംബർ 17ന് പട്ടേലിന് നിർദ്ദേശം നൽകിയിരുന്നു.