- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിൽ ഇന്ത്യൻ വംശജൻ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചു; തെന്നി വീണതാണെന്ന് നിഗമനം
മെൽബൺ: ഇന്ത്യൻ വംശജനായ യുവാവ് മെൽബണിൽ കെട്ടിടത്തിന്റെ ഇരുപത്താറാം നിലയിൽ നിന്നു വീണു മരിച്ചു. റെഹ്മത്ത് സന്ധു എന്ന ഇരുപത്തൊന്നുകാരനാണ് 36 നിലകളുള്ള സിറ്റി റോഡ് ടവറിന്റെ ഇരുപത്താറാം നിലയിൽ നിന്നു വീണു മരിച്ചത്. മെൽബൺ ആസ്ഥാനമായുള്ള പഞ്ചാബ് ഡാൻസ് ഗ്രൂപ്പിൽ അംഗമായിരുന്നു സന്ധു. ബാൽക്കണിയുടെ റെയ്‌ലിംഗിൽ ഇരുന്ന യുവാവ് തെന്നി താഴെ വീണ
മെൽബൺ: ഇന്ത്യൻ വംശജനായ യുവാവ് മെൽബണിൽ കെട്ടിടത്തിന്റെ ഇരുപത്താറാം നിലയിൽ നിന്നു വീണു മരിച്ചു. റെഹ്മത്ത് സന്ധു എന്ന ഇരുപത്തൊന്നുകാരനാണ് 36 നിലകളുള്ള സിറ്റി റോഡ് ടവറിന്റെ ഇരുപത്താറാം നിലയിൽ നിന്നു വീണു മരിച്ചത്. മെൽബൺ ആസ്ഥാനമായുള്ള പഞ്ചാബ് ഡാൻസ് ഗ്രൂപ്പിൽ അംഗമായിരുന്നു സന്ധു.
ബാൽക്കണിയുടെ റെയ്‌ലിംഗിൽ ഇരുന്ന യുവാവ് തെന്നി താഴെ വീണതാണെന്നാണ് ഇവിടത്തെ നൈറ്റ് ക്ലബ് ഉടമ ഗാരി വോറ പറയുന്നത്. സന്ധുവും സുഹൃത്തുക്കളും ആ രാത്രി മദ്യപിക്കുന്നതിനായി ഇരുപത്താറാം നിലയിൽ ശനിയാഴ്ച ഒത്തുകൂടിയിരുന്നെന്നും ഗാരി വോറ വ്യക്തമാക്കുന്നു. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവ സമയത്ത് അപ്പാർട്ട്‌മെന്റിൽ ഉള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
യുവാവിന്റെ മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും റിപ്പോർട്ട് തയാറാക്കി വരികയാണെന്നും പൊലീസ് പറഞ്ഞു.
Next Story