- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
മെഡിക്കൽ സർവ്വീസ് തട്ടിപ്പ്: ഇന്ത്യൻ വംശജരായ ഡോക്ടർ സഹോദരങ്ങൾക്കെതിരെ കാനഡയിൽ കേസ്
ടൊറന്റോ: മെഡിക്കൽ സർവ്വീസ് ബില്ലിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് ഇന്തോ- കനേഡിയൻ വംശജരായ ഡോക്ടർ സഹോദരങ്ങൾക്കെതിരെ കേസ് ചാർജ്ജ് ചെയ്തു. 5000 ഡോളറിന്റെ വ്യാജ ബില്ലാണ് ഇവർ സർക്കാരിനു നൽകിയത്. എന്നാൽ ഇതിന് അനുസൃതമായ മെഡിക്കൽ സർവ്വീസ് രോഗികൾക്ക് നൽകിയുമില്ല. മുകേഷ് ജെയ്ൻ, മിന്റോ ജെയ്ൻ എന്നിവർക്കെതിരെയാണ് കേസ്. മുകേഷ് റേഡിയോളജിസ
ടൊറന്റോ: മെഡിക്കൽ സർവ്വീസ് ബില്ലിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് ഇന്തോ- കനേഡിയൻ വംശജരായ ഡോക്ടർ സഹോദരങ്ങൾക്കെതിരെ കേസ് ചാർജ്ജ് ചെയ്തു. 5000 ഡോളറിന്റെ വ്യാജ ബില്ലാണ് ഇവർ സർക്കാരിനു നൽകിയത്. എന്നാൽ ഇതിന് അനുസൃതമായ മെഡിക്കൽ സർവ്വീസ് രോഗികൾക്ക് നൽകിയുമില്ല. മുകേഷ് ജെയ്ൻ, മിന്റോ ജെയ്ൻ എന്നിവർക്കെതിരെയാണ് കേസ്. മുകേഷ് റേഡിയോളജിസ്റ്റും മിന്റോ സർജനുമാണ്.
ടൊറാന്റോവിലെ ഒന്റാറിയോ പ്രവിശ്യയിൽ സ്വന്തമായി എംഐസി മെഡിക്കൽ ഇമാജിങ്ങ് നടത്തി വരികയായിരുന്നു ഇവർ. ഓറഞ്ച്‌വില്ലേ, ബോൾട്ടൺ, കേംബ്രിഡ്ജ്, ഒൻടാറിയോ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ക്ലിനിക്കുകളിൽ ചെസ്റ്റ് അൾട്രാ സൗണ്ടിനു വേണ്ടി ഗവൺമെന്റ് പ്ലാനായ ഒൻടാറിയോ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ നടപ്പിലാക്കി എന്നാണ് ധരിപ്പിച്ചിരുന്നത്. എന്നാൽ ഈ ക്ലിനിക്കുകൾ സന്ദർശിച്ച രോഗികൾക്കൊന്നും ചെസ്റ്റ് അൾട്രാസൗണ്ട് സേവനം ലഭിച്ചതുമില്ല.
ഒൻടാറിയോയിലെ ഹെൽത്ത് ആൻഡ് ലോഗ് ടേം കെയർ മന്ത്രാലയം കേസ് പൊലീസിനു കൈമാറുകയായിരുന്നു.