സിംഗപ്പൂർ: കഴിഞ്ഞ വർഷം സിംഗപ്പൂരിലെ ഏതാനും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതിന് ഇന്ത്യൻ വംശജനെതിരേ 105ലധികം കുറ്റങ്ങൾ ചുമത്തി. മുപ്പത്തഞ്ചുകാരനായ ജെയിംസ് രാജ്  ആരോഗ്യസ്വാമിയ്‌ക്കെതിരേയാണ് വെബ്‌സൈറ്റ് ഹാക്കിംഗിന് കുറ്റപത്രം നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ച് ഒന്നിനും 24നും മധ്യേ ഫ്യുജി സീറോക്‌സ് വെബ് സെർവറിൽ അനധികൃതമായി നുഴഞ്ഞുകയറി സെർവറിൽ മോദിഫിക്കേഷനുകൾ വരുത്തിയെന്നാണ് കേസ്. വെബ്‌സെർവർ ഹാക്കിങ് നടത്തിയതിന് ജെയിംസ് രാജിനെതിരേ മൊത്തം 162 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ഇതിനു മുമ്പും ജെയിംസ് രാജിനെതിരേ മറ്റ് വെബ് സെർവറുകളിൽ നുഴഞ്ഞു കയറിയതിന് കേസുകൾ നിലവിലുണ്ട്. പീപ്പിൾസ് ആക്ഷൻ പാർട്ടി ഫൗണ്ടേഷൻ, സിംഗപ്പൂർ പ്രിസൺ സർവീസ്, പ്രധാനമന്ത്രിയുടെ ഓഫീസ്, സിംഗപ്പൂർ ഇലക്ഷൻസ് ഡിപ്പാർട്ട്‌മെന്റ്, മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ, ദി സ്‌ട്രെയ്റ്റ് ടൈംസ് ബ്ലോഗ്, ടൗൺ കൗൺസിൽ എന്നിവയുടെ വെബ്‌സൈറ്റുകളിലും ജയിംസ് രാജ് നുഴഞ്ഞുകയറ്റം നടത്തിയിട്ടുണ്ട്. ഇതു കൂടാതെ ഏതാനും മയക്കുമരുന്നു കേസിലും ഇയാൾ പ്രതിയാണെന്നാണ് മീഡിയ റിപ്പോർട്ടുകൾ.