- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഫിലിപ്പൈൻകാരിയായ ഗാർഹിക തൊഴിലാളിയെ തല്ലിയ ഇന്ത്യൻ വംശജന് തടവ് ശിക്ഷ; ഭാര്യയ്ക്കു പിന്നാലെ ഭർത്താവും ജയിലിലേക്ക്
സിംഗപ്പൂർ; ഫിലിപ്പൈൻകാരിയായ ഗാർഹിക തൊഴിലാളിയെ മർദിച്ച കേസിൽ ഇന്ത്യൻ വംശജന് കോടതി തടവ് ശിക്ഷ വിധിച്ചു. 14 ആഴ്ചത്തെ ജയിൽ ശിക്ഷയാണ് 52കാരനായ ജനാർദന ജയശങ്കറിന് കോടതി വിധിച്ചിരിക്കുന്നത്. ഇതേ കുറ്റത്തിന് ഇയാളുടെ ഭാര്യയ്ക്ക് കഴിഞ്ഞ മാസം കോടതി ഒരാഴ്ചത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജയശങ്കർ 31-കാരിയായ വേ
സിംഗപ്പൂർ; ഫിലിപ്പൈൻകാരിയായ ഗാർഹിക തൊഴിലാളിയെ മർദിച്ച കേസിൽ ഇന്ത്യൻ വംശജന് കോടതി തടവ് ശിക്ഷ വിധിച്ചു. 14 ആഴ്ചത്തെ ജയിൽ ശിക്ഷയാണ് 52കാരനായ ജനാർദന ജയശങ്കറിന് കോടതി വിധിച്ചിരിക്കുന്നത്. ഇതേ കുറ്റത്തിന് ഇയാളുടെ ഭാര്യയ്ക്ക് കഴിഞ്ഞ മാസം കോടതി ഒരാഴ്ചത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു.
സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജയശങ്കർ 31-കാരിയായ വേലക്കാരിയുടെ ടീ ഷറ്#ട്ടിൽ പിടിച്ചു വലിക്കുകയും മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഭാര്യയ്‌ക്കൊപ്പം മർദിക്കുകയും ചെയ്തുവെന്നാണ് കേസ്. വേലക്കാരിയുടെ മുഖത്ത് അടിച്ച ജയശങ്കർ പിന്നീട് ഇവരെ നിലത്തിട്ട് വയറിലും നെഞ്ചത്തും ചവിട്ടിയെന്നുമാണ് കേസ്. ഇയാൾക്കൊപ്പം തന്നെ ഇയാളുടെ ഭാര്യ 32-കാരിയായ വിദ്യാ ജയശങ്കറും വേലക്കാരിയെ ക്രൂരമായി മർദിച്ചുവെന്നും പറയപ്പെടുന്നു.
2014- ഒക്ടോബർ മുതലാണ് ലിംബാഗ എന്ന ഫിലിപ്പൈൻസുകാരി ദമ്പതികൾക്കൊപ്പം ജോലി ചെയ്യാൻ തുടങ്ങിയത്. മാസം 400 ഡോളർ ആണ് ശമ്പളം നൽകിയിരുന്നത്. ഇവരുടെ സുഹൃത്തും ഹൗസിങ് എസ്റ്റേറ്റിൽ ജോലി ചെയ്തു വന്നിരുന്നതുമായ മറ്റൊരു ഫിലിപ്പിനോ യുവതിയാണ് ലിംബാഗയ്ക്ക് പരിക്കേറ്റ വിവരം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ജനുവരി 22നാണ് ഇത് പൊലീസിനു മുമ്പിൽ പരാതിയായി എത്തുന്നത്.
അതേസമയം ലിംബാഗ തന്റെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയിരുന്നതായും ദമ്പതികളുടെ കുട്ടികളെ ദോഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നതായി ഇവരുടെ അഭിഭാഷകൻ വെളിപ്പെടുത്തുന്നു. ജയശങ്കർ ഏപ്രിൽ ഒന്നു മുതൽ ശിക്ഷ അനുഭവിക്കും.