- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ഇന്ത്യൻ വംശജനെ വിലക്കി
സിംഗപ്പൂർ: സിംഗപ്പൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ഇന്ത്യൻ വംശജനെ വിലക്കിക്കൊണ്ട് സിംഗപ്പൂർ ഹൈക്കോടതി ഉത്തരവായി. ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇദ്ദേഹത്തെ വിലക്കിയതായി കോടതി അറിയിച്ചു. മുതിർന്ന ഹ്യൂമൻ റൈറ്റ്‌സ് ലോയർ ആയ എം രവിയെയാണ് സിംഗപ്പൂർ ഹൈക്കോടതി വിലക്കിയിരിക്കുന്നത്. രവി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന
സിംഗപ്പൂർ: സിംഗപ്പൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ഇന്ത്യൻ വംശജനെ വിലക്കിക്കൊണ്ട് സിംഗപ്പൂർ ഹൈക്കോടതി ഉത്തരവായി. ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇദ്ദേഹത്തെ വിലക്കിയതായി കോടതി അറിയിച്ചു. മുതിർന്ന ഹ്യൂമൻ റൈറ്റ്‌സ് ലോയർ ആയ എം രവിയെയാണ് സിംഗപ്പൂർ ഹൈക്കോടതി വിലക്കിയിരിക്കുന്നത്.
രവി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നത് തത്ക്കാലത്തേക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോ സൊസൈറ്റി ഓഫ് സിംഗപ്പൂർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി രവിയെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നു വിലക്കിയിരിക്കുന്നത്. രവിയുടെ ആരോഗ്യനിലയിൽ തൃപ്തികരമല്ലെന്ന് കാട്ടിയാണ് ലോ സൊസൈറ്റി പ്രാക്ടീസ് നിർത്താൻ രവിയോട് ആവശ്യപ്പെട്ട്. രവിക്ക് പ്രാക്ടീസ് തുടരണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അതേസമയം മെഡിക്കൽ ലീവിലായിരുന്ന രവി കോടതിയിൽ പ്രാക്ടീസിനെത്തിയെന്നും ലോ സൊസൈറ്റി ആരോപിക്കുന്നു.
ഹൈപ്പോമാനിയാക് ആയ രവി പ്രാക്ടീസ് തുടരുന്നതിൽ നിന്ന് അയാളുടെ ഡോക്ടർ വിലക്കിയിരുന്നുവെന്നും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത് ചികിത്സ തേടണമെന്നുള്ള ഡോക്ടറുടെ നിർദ്ദേശം തള്ളിയാണ് കോടതിയിൽ പ്രാക്ടീസിന് എത്തിയിരുന്നതെന്നും ലോ സൊസൈറ്റി ചൂണ്ടിക്കാട്ടി. 2015 ഫെബ്രുവരി പത്തിന് പ്രാക്ടീസ് നിർത്തണമെന്ന് ലോ സൊസൈറ്റി കത്ത് നൽകിയിരുന്നെങ്കിലും അതു അവഗണിച്ച് വീണ്ടും കോടതിയിലെത്തുകയായിരുന്നുവത്രെ.
കോടതി ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെങ്കിൽ രവിയുടെ സൈക്കാട്രിസ്റ്റിന്റെയോ ലോ സൊസൈറ്റി അംഗീകരിച്ച മറ്റേതെങ്കിലും സൈക്കാട്രിസ്റ്റിന്റെയോ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജഡ്ജി അറിയിച്ചു. അതേസമയം ഹൈക്കോടതിയുടെ ഉത്തരവ് രാഷ്ട്രീയപ്രേരിതവും തന്നെ ഇടിച്ചു താഴ്‌ത്താനുള്ള ലോ സൊസൈറ്റിയുടെ നീക്കത്തിന്റെ ഭാഗവുമാണെന്ന് എം രവി പ്രതികരിച്ചു. സിംഗപ്പൂരിൽ ഒട്ടേറെ ഹൈ പ്രൊഫൈൽ കേസുകൾ വാദിച്ചിട്ടുള്ള പ്രശസ്തനായ അഭിഭാഷകനാണ് രവി. അടുത്ത ജനറൽ ഇലക്ഷനു മുമ്പ് തന്റെ ഇമേജിന് കോട്ടം തട്ടിക്കാനുള്ള സംഘടിത നീക്കമാണിതെന്നാണ് രവി മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ വ്യക്തമാക്കിയത്. വിദേശയാത്ര പോയിരിക്കുന്ന തന്റെ ഡോക്ടർ തിരിച്ചെത്തിയാൽ ഉടൻ തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുമെന്നും രവി പറഞ്ഞു.