- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല ഫോട്ടോ എടുത്ത ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ ജയിൽ ശിക്ഷ
സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീലചിത്രം എടുത്ത ഇന്ത്യൻ വംശജന് പത്തു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചുകൊണ്ട് സിംഗപ്പൂർ കോടതി ഉത്തരവായി. ഹോട്ടൽ മുറിയിൽ വച്ച് ഒരു മോഡലുമൊത്ത് കുട്ടി കാമകേളിയിൽ ഉൾപ്പെടുന്ന ഫോട്ടോ നാല്പത്തൊന്നുകാരനായ ഇന്ത്യൻ വംശജൻ എടുത്തുവെന്നാണ് കേസ്. കേസിൽ ഇയാൾ കുറ്റക്കാരനാണെന്നു തെളിഞ്ഞതിനെത്തുടർന്
സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീലചിത്രം എടുത്ത ഇന്ത്യൻ വംശജന് പത്തു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചുകൊണ്ട് സിംഗപ്പൂർ കോടതി ഉത്തരവായി. ഹോട്ടൽ മുറിയിൽ വച്ച് ഒരു മോഡലുമൊത്ത് കുട്ടി കാമകേളിയിൽ ഉൾപ്പെടുന്ന ഫോട്ടോ നാല്പത്തൊന്നുകാരനായ ഇന്ത്യൻ വംശജൻ എടുത്തുവെന്നാണ് കേസ്. കേസിൽ ഇയാൾ കുറ്റക്കാരനാണെന്നു തെളിഞ്ഞതിനെത്തുടർന്നാണ് കോടതി ജയിൽ ശിക്ഷയ്ക്കു വിധിച്ചത്.
പതിനഞ്ചു വയസുള്ള ചൈനീസ് ആൺകുട്ടിയാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഐടി സ്‌പെഷ്യലിസ്റ്റായ ഇന്ത്യൻ വംശജൻ 2012 ഒക്ടോബറിൽ ഓൺലൈൻ പരസ്യം നൽകിയതിനെ തുടർന്നാണ് ബാലൻ ഇയാൾക്കൊപ്പം ഹോട്ടൽ മുറിയിൽ എത്തിയത്. തനിക്ക് 18 വയസ് പ്രായം ഉണ്ടെന്ന് അവകാശപ്പെട്ടാണ് ബാലൻ ഇന്ത്യൻ വംശജനൊപ്പം എത്തുന്നത്. പിന്നീട് ഒരു മോഡലിനൊപ്പം ബാലനെ ലൈംഗിക പ്രവർത്തികൾ ചെയ്യാൻ നിർദേശിക്കുകയും അവയുടെ ഫോട്ടോകൾ എടുക്കുകയുമായിരുന്നു.
എന്നാൽ പിന്നീട് ഈ ഫോട്ടോകൾ ഇന്റർനെറ്റിൽ ബാലന്റെ കൂട്ടുകാരൻ കണ്ടതിനെ തുടർന്ന് ബാലൻ ഇന്ത്യൻ വംശജനെതിരേ 2013 ജനുവരിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. തന്റെ സെക്‌സ്വൽ ഫാന്റസികൾക്കായി ബാലനെ ഇന്ത്യൻ വംശജൻ ഉപയോഗപ്പെടുത്തിയെന്നാണ് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ കവിത ഉത്രപതി കുറ്റപത്രത്തിൽ പറയുന്നത്.