- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വാതുവയ്പ്പ്: സിംഗപ്പൂരിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ
സിംഗപ്പൂർ: മാർച്ചിൽ നടന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലെ ഫുട്‌ബോൾ മാച്ചിൽ ഒത്തുകളി നടത്തിയ ഇന്ത്യൻ വംശജന് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. രാജേന്ദ്രൻ ആർ കുറുസ്വാമി എന്ന 55 കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഹെന്റിക്‌സ് മെൻഡസിന്റെ മുൻ ടെക്‌നിക്കൽ ഡയറക്ടർ ഒർലൻഡോ മാർക്‌സിനും ടിമോർ ലെസ്‌ടെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ ടീമിലെ ഏഴോളം
സിംഗപ്പൂർ: മാർച്ചിൽ നടന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലെ ഫുട്‌ബോൾ മാച്ചിൽ ഒത്തുകളി നടത്തിയ ഇന്ത്യൻ വംശജന് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. രാജേന്ദ്രൻ ആർ കുറുസ്വാമി എന്ന 55 കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഹെന്റിക്‌സ് മെൻഡസിന്റെ മുൻ ടെക്‌നിക്കൽ ഡയറക്ടർ ഒർലൻഡോ മാർക്‌സിനും ടിമോർ ലെസ്‌ടെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ ടീമിലെ ഏഴോളം കളിക്കാർക്കും ഇയാൾ പണം നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു.
ഇന്തോനേഷ്യൻ വംശജനായ നസീറുദ്ദീനുമായി ചേർന്ന് മലേഷ്യൻ ഫുട്‌ബോൾ ടീമുമായി നടന്ന മത്സരത്തിൽ തോൽവി ഉറപ്പിക്കാൻ ഇയാൾ ഗൂഢാലോചന നടത്തുകയായിരുന്നു. ആദ്യത്തെ 20 മിനിറ്റുകളിൽ ടിമോർ ലെസടെ ഗോൾ നേടെരുതെന്നും കുറച്ച് ഗോളുകൾക്ക് ടീമിന് മാച്ച് നഷ്ടപ്പെടണമെന്നുമായിരുന്നു രാജേന്ദ്രൻ ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഒർലൻഡോവിന് 15000 ടഏഉയും ഓരോ കളിക്കാർക്കും ഡടഉ 4000 വീതമാണ് ഇയാൾ വാഗ്ദാനം ചെയ്തത്.
കളി തോൽക്കാൻ 7 കളിക്കാരുടെ സഹകരണം ധാരാളമാണെങ്കിലും 11 കളിക്കാരുടേയും സഹകരണം ഉണ്ടെങ്കിൽ് കൂടുതൽ നന്നാവുമെന്ന് ഇയാൾ ഓർലഡോവിനെ ധരിപ്പിച്ചിരുന്നു. തുടർന്ന് 10 എന്ന നിലയിൽ മത്സരം മലേഷ്യൻ ടീം സ്വന്തമാക്കുകയായിരുന്നു. കറപ്റ്റ് പ്രാക്ടീസസ് ഇവസ്റ്റിഗേഷൻ ബ്യൂറോ ആണ് രാജേന്ദ്രനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര മത്സരത്തിൽ നടത്തിയ ക്രമക്കേടുകൾ രാജ്യത്തിനു തന്നെ അപമാനമുണ്ടാക്കിയെന്നും ടിമോർ ലസ്‌ടെ ഫുട്‌ബോൾ ടീമിന്റെ കഴിവിനെ തന്നെയും ബാധിച്ചുവെന്നും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ നിക്കോളാസ് ഖൂ വാദിച്ചു. രാജ്യത്തെ തന്നെ പ്രമുഖ വാതുവയ്‌പ്പ്കാരനാണ് പിടിയിലായ രാജേന്ദ്രൻ. സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിലെ പ്രധാന കണ്ണിയും ഇയാൾ തന്നെയാണ്.
എഡ്മൺ പെരേരയായിരുന്നു പ്രതിഭാഗത്തിന്റെ നിയമോപദേശകൻ. ഡിസ്ട്രിക്ട് ജഡ്ജ് ആയ ഹമിദ് ഇബ്രാഹിം ആണ് ശിക്ഷ വിധിച്ചത്. 1997 മൂന്ന് കളിക്കാരെ ഒത്തുകളിയുമായി ബന്ധപ്പെട്ട് സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ 27 മാസത്തേക്ക് ഇയാളെ ശിക്ഷിച്ചിരുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.