- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിലേക്ക് മയക്കുമരുന്ന് കടത്തിയ ഇന്ത്യൻ വംശജന് വധശിക്ഷ
സിംഗപ്പൂർ: സിംഗപ്പൂരിലേക്ക് മയക്കുമരുന്ന് കടത്തിയ ഇന്ത്യൻ വംശജനായ യുവാവിന് സിംഗപ്പൂർ കോടതി വധശിക്ഷയ്ക്കു വിധിച്ചു. മലേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് 22.2 കിലോഗ്രാം ഹെറോയ്ൻ കടത്തിയതിനാണ് ഇരുപത്തേഴുകാരനെ വധശിക്ഷയ്ക്കു വിധിച്ചത്. മലേഷ്യൻ പൗരത്വമുള്ള പ്രഭാകരൻ ശ്രീവിജയൻ എന്ന യുവാവിനെയാണ് 2012 ഏപ്രിലിൽ രണ്ടു കെട്ടുകളിലായി സൂക്ഷിച്ച
സിംഗപ്പൂർ: സിംഗപ്പൂരിലേക്ക് മയക്കുമരുന്ന് കടത്തിയ ഇന്ത്യൻ വംശജനായ യുവാവിന് സിംഗപ്പൂർ കോടതി വധശിക്ഷയ്ക്കു വിധിച്ചു. മലേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് 22.2 കിലോഗ്രാം ഹെറോയ്ൻ കടത്തിയതിനാണ് ഇരുപത്തേഴുകാരനെ വധശിക്ഷയ്ക്കു വിധിച്ചത്. മലേഷ്യൻ പൗരത്വമുള്ള പ്രഭാകരൻ ശ്രീവിജയൻ എന്ന യുവാവിനെയാണ് 2012 ഏപ്രിലിൽ രണ്ടു കെട്ടുകളിലായി സൂക്ഷിച്ച മയക്കുമരുന്നുമായി വുഡ്‌ലാൻഡ്‌സ് ചെക്ക് പോസ്റ്റിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. ശ്രീവിജയൻ ഓടിച്ചിരുന്ന കാറിന്റെ ആംറെസ്റ്റിനുള്ളിലാണ് മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്. മലേഷ്യയിലെ ജോഹോർ ബാഹ്രു എന്ന സ്ഥലത്തുനിന്ന് സിംഗപ്പൂരിലേക്ക് കാറോടിച്ചു വരികയായിരുന്നു ഇയാൾ.
എന്നാൽ കാറിൽ മയക്കുമരുന്ന് ഉള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്നും മയക്കുമരുന്ന് മാഫിയയുടെ ഇരയായി താൻ മാറുകയായിരുന്നുവെന്നും ശ്രീവിജയൻ കോടതിയിൽ വാദിച്ചിരുന്നു. ശ്രീവിജയന്റെ മോട്ടോർ സൈക്കിളിനു പകരം സിംഗപ്പൂരിലേക്ക് വരുന്നതിനായി ഒരു സുഹൃത്തിന്റെ പക്കൽ നിന്നാണ് കാർ വാങ്ങിയതെന്ന് പറയുന്നു.
സിംഗപ്പൂരിലെ നിയമമനുസരിച്ച് 15 ഗ്രാമിൽ കൂടുതൽ ഹെറോയ്ൻ കൈവശം വയ്ക്കുന്നത് വധശിക്ഷയ്ക്ക് അർഹമാകുന്ന കുറ്റമാണ്. ശ്രീവിജയന് വിധിച്ചിരിക്കുന്ന വധശിക്ഷയ്‌ക്കെതിരേ അപ്പീൽ നൽകുമെന്ന് അഭിഭാഷകൻ എൻ കനകവിജയൻ അറിയിച്ചു.