- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഇന്ത്യൻ വംശജൻ ഭാര്യയെ കുത്തിക്കൊന്നു; കൊലപാതകത്തിലേക്ക് നയിച്ചത് സംശയരോഗം
മെൽബൺ: ഇന്ത്യൻ വംശജൻ ഓസ്‌ട്രേലിയയിൽ ഭാര്യയെ കുത്തിക്കൊന്നു. ഇന്ത്യൻ വംശജനായ പർമീന്ദർ സിങ് (29) ആണ് ഇരുപത്തിമൂന്നുകാരിയായ ഭാര്യ നികിത ചൗളയെ കത്തികൊണ്ട് കുത്തിക്കൊന്നത്. ഭാര്യയുടെ മൊബൈൽ ഫോണിൽ പരിശോധന നടത്തിയ ശേഷമാണ് ബ്രൗൺസ് വിക്ക് വെസ്റ്റിൽ താമസിക്കുന്ന പർമീന്ദർ നികിതയെ കുത്തുന്നത്. ഭാര്യയിലുള്ള വിശ്വാസം നഷ്ടപ്പെട്ട പർമീന്ദർ നിക
മെൽബൺ: ഇന്ത്യൻ വംശജൻ ഓസ്‌ട്രേലിയയിൽ ഭാര്യയെ കുത്തിക്കൊന്നു. ഇന്ത്യൻ വംശജനായ പർമീന്ദർ സിങ് (29) ആണ് ഇരുപത്തിമൂന്നുകാരിയായ ഭാര്യ നികിത ചൗളയെ കത്തികൊണ്ട് കുത്തിക്കൊന്നത്.
ഭാര്യയുടെ മൊബൈൽ ഫോണിൽ പരിശോധന നടത്തിയ ശേഷമാണ് ബ്രൗൺസ് വിക്ക് വെസ്റ്റിൽ താമസിക്കുന്ന പർമീന്ദർ നികിതയെ കുത്തുന്നത്. ഭാര്യയിലുള്ള വിശ്വാസം നഷ്ടപ്പെട്ട പർമീന്ദർ നികിതയെ പിന്നിൽ നിന്നു കുത്തുകയായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഭാര്യയെ കുത്തിയ ശേഷം ഇയാൾ തന്നെ പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കത്തി കൊണ്ട് തുടർച്ചയായി താൻ ഭാര്യയെ കുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി.
അറസ്റ്റ് ചെയ്ത ശേഷം മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ മെയ് ഒന്നു വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. താൻ കുറ്റം ചെയ്തതായി ഇയാൾ കോടതിയിൽ സമ്മതിക്കുകയും ചെയ്തു. കോടതിയിൽ എത്തിയ ശേഷം തലകുമ്പിട്ടിരുന്ന പർമീന്ദർ ജാമ്യത്തിനു പോലും അപേക്ഷ നൽകിയിട്ടില്ല. അതേസമയം മുമ്പ് ഇയാൾ ഉത്കണ്ഠാ രോഗത്തിന് മനോരോഗ വിദഗ്ധന്റെ പക്കൽ ചികിത്സ തേടിയിരുന്നു എന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കുറ്റകൃത്യം ചെയ്തതിന് ഇയാൾ ആദ്യമായാണ് കസ്റ്റഡിയിലെത്തുന്നതെന്നും തുടർന്ന് ഇയാളുടെ മനോനില പരിശോധിക്കുന്നതിന് മെന്റൽ ഹെൽത്ത് അസസ്‌മെന്റ് നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ, ഡിഎൻഎ, ഫോറൻസിക് പരിശോധന എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.