ഫെയ്റ്റി വില്ലി: നോർത്ത് കരോലിനാ സംസ്ഥാനത്തെ ഫെയ്റ്റി വില്ലിയിലെക്ലബിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ ആകാശ് തലാതി(40) കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായിപൊലീസ് ഡിറ്റക്ടീവ് ജമാൽ ലിറ്റിൽ ജോൺ പറഞ്ഞു. വെടിവച്ചു വെന്നുപറയപ്പെടുന്ന ഡെവിറ്റിനും വെടിയേറ്റു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

നവംബർ 11 ശനിയാഴ്ചയായിരുന്നു സംഭവം. ക്ലബിൽ ബഹളം വച്ചതിനെ തുടർന്ന്‌സെക്യൂരിറ്റി ഗാർഡ് പിടിച്ചു പുറത്താക്കിയ മാർകിസ് ഡെവിറ്റ് (23)പുറത്തു പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും തോക്കെടുത്തു തിരിച്ചുവന്ന് ഗാർഡിനെ വെടിവക്കുകയായിരുന്നു. സമീപത്തു നിന്നിരുന്ന ആകാശിന്റെശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകൾ ഏറ്റതായി പൊലീസ് പറഞ്ഞു.

ആകാശിനെ കേപ ഫിയർ വാലിമെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലുംജീവൻ രക്ഷിക്കാനായില്ല. വെടിയേറ്റ ഒരാളുടെ പരിക്ക് അൽപംഗുരുതരമാണെങ്കിലും മറ്റുള്ളവരുടേത് നിസ്സാര പരുക്കാണെന്നും പൊലീസ്പറഞ്ഞു. ആകാശ് ഗുജറാത്തിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. പ്രതിമാർകീസ് ഡെവിറ്റിനെതിരെ വധശ്രമത്തിന്‌കേസ്സെടുത്തിട്ടുണ്ട്. സംഭവത്തെമന്ത്രി സുഷമ സ്വരാജ് അപലപിക്കുകയും കുടുംബത്തിന് ആവശ്യമായ സഹായംവാഗ്ദാനം ചെയ്തിട്ടുണ്ട്.