- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
യുവതിയെ പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവർക്കെതിരേ കേസ്
സിഡ്‌നി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവർക്കെതിരേ ഓസ്‌ട്രേലിയൻ കോടതിയിൽ കേസ്. സെപ്റ്റംബർ ഏഴിനു നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വംശജനായ സുനികുമാർ സഹാരൻ എന്ന ഇരുപത്തെട്ടുകാരനെതിരേ കേസുള്ളത്. ഇരുപത്തെട്ടുകാരിയായ യുവതിയെ കാറിനുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പെച്ചെന്നാണ് കേസ്. വിക്ടോറിയ പ
സിഡ്‌നി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവർക്കെതിരേ ഓസ്‌ട്രേലിയൻ കോടതിയിൽ കേസ്. സെപ്റ്റംബർ ഏഴിനു നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വംശജനായ സുനികുമാർ സഹാരൻ എന്ന ഇരുപത്തെട്ടുകാരനെതിരേ കേസുള്ളത്. ഇരുപത്തെട്ടുകാരിയായ യുവതിയെ കാറിനുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പെച്ചെന്നാണ് കേസ്. വിക്ടോറിയ പാർക്കിൽ നിന്ന് യുവതിയേയും അവരുടെ നാലു സുഹൃത്തുക്കളേയും ടാക്‌സിയിൽ കയറ്റിയതിനെത്തുടർന്നായിരുന്നു പീഡനം നടന്നതെന്ന് പറയുന്നു.
കാറിന്റെ മുൻസീറ്റിൽ ഇരുന്ന യുവതിയെ സഹാരൻ പീഡിപ്പിക്കുകയായിരുന്നുവത്രേ. യുവതിയുടെ മറ്റു നാലു സുഹൃത്തുക്കളും ടാക്‌സിയുടെ പിൻസീറ്റിലായിരുന്നു. കോടതിയിൽ ഇയാൾ കുറ്റം നിഷേധിച്ചിരിക്കുകയാണ്.
457 വിസയിൽ ഓസ്‌ട്രേലിയയിൽ എത്തിയതാണ് സഹാരൻ. എന്നാൽ നിലവിൽ ഇയാൾ ജോലി ചെയ്യുന്നില്ലെന്ന് പെർത്ത് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. ഇപ്പോൾ ജാമ്യത്തിലിറങ്ങിയിരിക്കുന്ന സഹാരൻ അടുത്ത ഡിസംബർ രണ്ടിന് കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്.