ടൊറന്റോ: ഛർദിയടങ്ങിയ കവർ കാബ് ഡ്രൈവർക്കു നേരെ എറിഞ്ഞ ഇന്ത്യൻ യുവതിക്കെതിരേ കേസ്.  ഇന്ത്യൻ വംശജയായ സെലീന നാരായൺ ലച്ചപ്പെല്ലെ എന്ന 33-കാരിക്കെതിരെയാണ് കുറ്റാരോപണം. സെലിനയെ ഒക്ടോബർ 14ന് കോടതിയിൽ ഹാജരാക്കും.

ഓഗസ്റ്റ് 23ാം തീയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം. കാൾഗറിയിൽ നിന്നും യുവതിയുടെ വീട് സ്ഥിതിചെയ്യുന്ന നോർത്ത്  വെസ്റ്റ് സാന്റ് സ്‌റ്റോൺ വാലിയിലേക്ക് പോവാൻ ഇവർ ടാക്‌സി  വിളിക്കുകയായിരുന്നു. പോകുന്ന വഴി ആരോഗ്യം മോശമായ സെലീന കാബിനുള്ളിൽ ഛർദ്ദിച്ചു. ഇതേ തുടർന്ന് കാബിനകം വൃത്തികേടാവാതിരിക്കാൻ െ്രെഡവർ ഇവർക്ക് ഒരു കവർ നൽകുകയായിരുന്നു. പിന്നീട് കാബ് െ്രെഡവർ നൽകിയ കവറിലും ഛർദ്ദിച്ചു.

വീടിനു മുന്നിൽ എത്തിയ ശേഷം ടാക്‌സിയുടെ വാടക നൽകിയ സെലീനയോട്ഡ്രൈവർ ക്ലീനിങ്ങ് ചാർജ്ജ് ആവശ്യപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്. തുടർന്ന് താൻ ഛർദ്ദിച്ച കവർ ഇവർ ഡ്രൈവർക്കു നേരെ എറിയുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ വസ്ത്രവും ഫോൺ, കാർ സീറ്റ്, ഫ്‌ലോർ മാറ്റ് എന്നിവ വൃത്തികേടാകുകയും ചെയ്തുവെന്നാണ് കേസ്.
യുവതി മദ്യ ലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. പിന്നീട് ഇവരുടെ വീട്ടുകാർ ഡ്രൈവർക്ക് ക്ലീനിങ്ങ് ഫീസ് നൽകി.

കാബ് ഡ്രൈവറോട് മോശമായി പെരുമാറിയ യാത്രക്കാരിക്കെതിരേ നടപടി സ്വീകരിച്ച പൊലീസ് നടപടിയിൽ കാബ് സർവീസ് യൂണിയൻ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ സമൂഹത്തിനു മുന്നിൽ കൊണ്ടുവരുന്നത് നല്ല കാര്യമാണെന്ന് യൂണിയൻ വ്യക്തമാക്കി. അതേസമയം യുവതിയുടെ പെരുമാറ്റം തികച്ചം ന്യായീകരിക്കത്തക്കതല്ലെന്നും ഇത്തരത്തിലൊരു സംഭവം ആദ്യമായി കേൾക്കുകയാണെന്നും പറയുന്നു. കാറിൽ വച്ച് പ്രത്യേകിച്ച് ആഴ്ചാവസാനങ്ങളിൽ ഛർദിക്കുന്നത് പതിവു സംഭവമാണെന്നും എന്നാൽ ഛർദിയടങ്ങിയ കവർ ഡ്രൈവർക്കു നേരെ എറിയുന്നത് ആദ്യത്തെ സംഭവമാണെന്നും യൂണിയൻ നേതാവ് കർട്ട് എൻഡേഴ്‌സ് വെളിപ്പെടുത്തി.