- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
മോഷ്ടിച്ച പണം കൈപ്പറ്റിയ ഇന്ത്യൻ വംശജയ്ക്ക് സിംഗപ്പൂരിൽ ജയിൽശിക്ഷ
സിംഗപ്പൂർ: മോഷ്ടിച്ച പണം കൈപ്പറ്റിയ കേസിൽ ഇന്ത്യൻ വംശജയ്ക്ക് 26 മാസത്തെ ജയിൽ ശിക്ഷ. സോഷ്യൽ നെറ്റ് വർക്കിങ് വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്ന് 298,000 ഡോളർ കൈപ്പറ്റിയതിനെത്തുടർന്നാണ് അമ്പതുവയസുകാരിയായ സാനിയ കുമാരിക്ക് ജയിൽ ശിക്ഷ വിധിച്ചത്. അഡ്‌മിനിസ്‌ട്രേറ്റീവ് കോർഡിനേറ്ററും റിസപ്ഷനിസ്റ്റുമായി ജോലി ചെയ്യുന്ന സാനിയാകുമാര
സിംഗപ്പൂർ: മോഷ്ടിച്ച പണം കൈപ്പറ്റിയ കേസിൽ ഇന്ത്യൻ വംശജയ്ക്ക് 26 മാസത്തെ ജയിൽ ശിക്ഷ. സോഷ്യൽ നെറ്റ് വർക്കിങ് വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്ന് 298,000 ഡോളർ കൈപ്പറ്റിയതിനെത്തുടർന്നാണ് അമ്പതുവയസുകാരിയായ സാനിയ കുമാരിക്ക് ജയിൽ ശിക്ഷ വിധിച്ചത്.
അഡ്‌മിനിസ്‌ട്രേറ്റീവ് കോർഡിനേറ്ററും റിസപ്ഷനിസ്റ്റുമായി ജോലി ചെയ്യുന്ന സാനിയാകുമാരിയ്‌ക്കെതിരേ ജില്ലാ കോടതി 13 കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. സ്റ്റീവ് സ്മിത് എന്നു പേരുള്ള യുവാവുമായി സോഷ്യൽ നെറ്റ് വർക്കിങ് വെബ്‌സൈറ്റിലൂടെയാണ് 2012 സെപ്റ്റംബറിൽ ഇവർ പരിചയപ്പെടുന്നത്. അമേരിക്കക്കാരനായ സ്മിത് ഒരു കൺസ്ട്രക്ഷൻ പ്രോജക്ടുമായി ബന്ധപ്പെട്ടാണ് മലേഷ്യയിലെ സരാവാക്കിൽ എത്തുന്നത്.
തീരെ ചെറിയ കാലയളവിലെ പരിചയത്തിന്റെ ബലത്തിൽ സിംഗപ്പൂരിലുള്ള ഒരു അജ്ഞാതനിൽ നിന്ന് സ്റ്റീവ് സ്മിത്തിനു വേണ്ടി സാനിയാ കുമാരി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈപ്പറ്റിയെന്നാണ് കോടതി വ്യക്തമാക്കിയത്. മറ്റൊരാളിൽ നിന്ന് പണം കൈപ്പറ്റുന്നതിനായി തനിക്ക് സിംഗപ്പൂരിൽ ഒരു അക്കൗണ്ട് വേണമെന്ന സ്റ്റീവ് സ്മിത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് സാനിയ അയാളെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.
തന്റെ അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതിന് സാനിയാ കുമാരി 4,139 ഡോളർ കമ്മീഷൻ ഇനത്തിൽ കൈപ്പറ്റുകയും ചെയ്തുവെന്ന് കോടതി വെളിപ്പെടുത്തി.