കൊളോൺ: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്‌സ് സഭ കൊളോൺ ബോൺ ഇടവകയുടെ ആഭിമുഖ്യത്തിൽ നവവത്‌സരാഘോഷവും കുടുംബസംഗമവും സംയുക്തമായി 10ന് (ഞായർ) രാവിലെ 10ന് കൊളോണിലെ സെന്റ് അഗസ്റ്റിനർ ആശുപത്രി ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആഘോഷിക്കുന്നു. കുർബാനയെത്തുടർന്നുള്ള സമൂഹവിരുന്നിനു ശേഷം കുടുംബ സമ്മേളനവും നടക്കും.

ശുശ്രൂഷകൾക്കും ആരാധനകൾക്കും റോമിലെ ഗ്രിഗോറിയോസ് യൂണിവേഴ്‌സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തുന്ന ഫാ. വിനു വർഗീസ് കാർമികത്വം വഹിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: തോമസ് പഴമണ്ണിൽ (ട്രസ്റ്റി) 0221 962000, 0173 1017700, ജോൺ കൊച്ചുകണ്ടത്തിൽ(സെക്രട്ടറി) 02205 82915, 0163 7339681.