ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിനാലാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓൺലൈനിലൂടെ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചടങ്ങിൽ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് പ്രൊഫസർ തമ്പി മാത്യു അധ്യക്ഷത വഹിക്കുകയും, ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽനിന്നുൾക്കൊണ്ട ചൈതന്യമാണ് നവീന ഭാരതത്തിന്റെ വളർച്ചയ്ക്കും, വികസനത്തിനും കരുത്ത് നൽകിയതെന്നു പ്രസിഡന്റ് അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തിൽ ഏവരേയും ഓർമ്മിപ്പിച്ചു.

തദവസരത്തിൽ ഐ.ഒ.സി കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, പ്രസിഡന്റ് ലീല മാരേട്ട്, ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ട്രഷറർ രാജൻ പടവത്തിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശൻ നായർ, നാഷണൽ കമ്മിറ്റി മെമ്പർ സന്തോഷ് നായർ, ഐ.ഒ.സി ഷിക്കാഗോ ചാപ്റ്റർ ട്രഷറർ ആന്റോ കവലയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ ജോസി കുരിശിങ്കൽ, ഹെറാൾഡ് ഫിഗുരേദോ, കൂടാതെ അച്ചൻകുഞ്ഞ മാത്യു, പ്രവീൺ തോമസ് തുടങ്ങിയവരും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

ജോയിന്റ് സെക്രട്ടറി സജി കുര്യൻ ഏവർക്കും നന്ദി രേഖപ്പെടുത്തി. സതീശൻ നായർ ഒരു വാർത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.