- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന് നവ നേതൃത്വം; കുര്യൻ രാജൻ പ്രസിഡന്റ്
ഫിലാഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന് 2015-16-ലേക്കുള്ള നവ നേതൃത്വം നിലവിൽ വന്നു. ഓവർസീസ് കോൺഗ്രസിന്റെ പുതിയ പെൻസിൽവാനിയാ ചാപ്റ്റർ പ്രസിഡന്റായി കുര്യൻ രാജൻ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അറ്റോർണി ജോസ് കുന്നേലിന്റെ അദ്ധ്യക്ഷതയിൽ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുയോഗമാണ് അടുത്ത രണ്ടു
ഫിലാഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന് 2015-16-ലേക്കുള്ള നവ നേതൃത്വം നിലവിൽ വന്നു. ഓവർസീസ് കോൺഗ്രസിന്റെ പുതിയ പെൻസിൽവാനിയാ ചാപ്റ്റർ പ്രസിഡന്റായി കുര്യൻ രാജൻ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അറ്റോർണി ജോസ് കുന്നേലിന്റെ അദ്ധ്യക്ഷതയിൽ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുയോഗമാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യോഹന്നാൻ ശങ്കരത്തിൽ, സജി കരിംകുറ്റി എന്നിവർ പുതിയ വൈസ് പ്രസിഡന്റുമാരായും സന്തോഷ് ഏബ്രഹാം ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ചെറിയാൻ കോശി (സെക്രട്ടറി), ഐപ്പ് ഉമ്മൻ മാരേട്ട് ( ട്രഷറാർ), ഫിലിപ്പോസ് ചെറിയാൻ (ജോയിന്റ് ട്രഷറാർ), ഡാനിയേൽ പി. തോമസ് (പി.ആർ.ഓ), സാജൻ വർഗീസ് ( ഐടി കോർഡിനേറ്റർ)എന്നിവരാണ് മറ്റു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. വിവിധ ചുമതലകൾ വഹിക്കുന്ന കമ്മറ്റിയംഗങ്ങളുടെയും തെരഞ്ഞ്ടുപ്പ് യോഗത്തിൽ നടന്നു.
പുതിയ വർഷത്തിൽ നിരവധി പുതിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഓവർസീസ് കോൺഗ്രസിന്റെ പുതിയ പെൻസിൽവാനിയാ ചാപ്റ്റർ നിയുക്ത പ്രസിഡന്റ് കുര്യൻ രാജൻ അറിയിച്ചു. ഡാനിയേൽ പി. തോമസ് അറിയിച്ചതാണിത്.



