ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യൻ പാസ്‌പോർട്ടുകൾക്കുള്ള അപേക്ഷ പൂർണമായും ഓൺലൈനിലേക്ക്. സെപ്റ്റംബർ 15 മുതൽ ഇന്ത്യൻ പാസ്‌പോർട്ടുകൾക്കുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കണം. 15 നു ശേഷം നേരിട്ട് പാസ്‌പോർട്ട് ഓഫീസിൽ കടലാസിൽ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

http://passport.gov.in/nri/Online.do. എന്ന വെബ്‌സൈറ്റിലൂടെയാണ് പാസ്‌പോർട്ടിനുള്ള അപേക്ഷ നൽകേണ്ടത്. പാസ്‌പോർട്ട് ഓൺലൈൻ റജിസ്‌ട്രേഷൻ ഫോം ഇതിൽ ലഭ്യമാവും.
നൽകിയിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ശേഷം ഇതിന്റെ പ്രിന്റൗട്ട് എടുക്കാം. ഈ പ്രിന്റൗട്ടിൽ ആവശ്യമായ കാര്യം എഴുതുകയും ഫോട്ടോ പതിപ്പിക്കുകയും ചെയ്യണം. ഒപ്പും വിരലടയാളവും രേഖപ്പെടുത്തിയശേഷം അപേക്ഷാ ഫീസ്, മറ്റു രേഖകൾ എന്നിവ സഹിതം എംബസിയിൽ നേരിട്ടു സമർപ്പിക്കുക. നവജാത ശിശുക്കളാണെങ്കിൽ ജനന റജിസ്‌ട്രേഷൻ ഫോം കൂടി ഉൾപ്പെടുത്തണം. വിവരങ്ങൾക്ക്: www.indianembassyqatar.gov.in