- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാം കൊല്ലവും ടൈംസ് മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ നോമിനേഷൻ ലിസ്റ്റിൽ മോദി; മറ്റ് നേതാക്കളെ ബഹുദൂരം പിന്തള്ളി ജനകീയ വോട്ടിന്റെ കാര്യത്തിൽ മോദി മുമ്പിൽ: അന്തിമ തീരുമാനം ട്രംപിന് അനുകൂലമാകുമെന്ന് റിപ്പോർട്ടുകൾ
ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി നാലം വർഷവും വിഖ്യാദമായ ടൈംസ് മാഗസിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചു. നോട്ട് പിൻവലിക്കൽ നടപടിയിലൂടെയും പാക്കിസ്ഥാനെതിരായ സർജിക്കൽ സ്‌ട്രൈക്കിലൂടെയും താരമായ മോദി ഇത്തവണ ടൈംസിന്റെ റീഡേഴ്‌സ് ഓൺലൈൻ വോട്ടിംഗിൽ പുടിൻ, ട്രംപ് തുടങ്ങിയ ലോക നേതാക്കൾക്കൊപ്പമാണ് ഇടംപിടിച്ചിരിക്കുന്നത്. മറ്റ് നേതാക്കളെ ബഹുദൂരം പിന്നിലാക്കി മോദി 2016ലെ ജനകീയ നേതാവാകാനുള്ള ഒരുക്കത്തിലാണ്. പടിയിറങ്ങാൻ ഒരുങ്ങുന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ടൈമിന്റെ വോട്ടിങ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 2013 മുതൽ മോദി ടൈംസ് മാഗസിന്റെ വിഖ്യാദ നേതാക്കളുടെ പട്ടികയിൽ മോദി ഇടം പിടിച്ചിരുന്നു. പോയ വർഷം ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കലിനാണ് ടൈംസ് പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരം സമ്മാനിച്ചത്. ഓൺലൈൻ വോട്ടിംഗിൽ ബഹുദൂരം മുന്നിലെത്തിയാൽ തന്നെയും നേതാക്കളുടെ വ്യക്തിവൈഭവവും മറ്റും പരിഗണിച്ച് ടൈംസ് എഡിറ്റോറിയൽ ബോർഡ് തന്നെയാണ് അവസാനം പരിഗണിക്കുക. രാഷ്ട്രീയ നേതാക്കൾക്ക് ഉപ
ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി നാലം വർഷവും വിഖ്യാദമായ ടൈംസ് മാഗസിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചു. നോട്ട് പിൻവലിക്കൽ നടപടിയിലൂടെയും പാക്കിസ്ഥാനെതിരായ സർജിക്കൽ സ്‌ട്രൈക്കിലൂടെയും താരമായ മോദി ഇത്തവണ ടൈംസിന്റെ റീഡേഴ്‌സ് ഓൺലൈൻ വോട്ടിംഗിൽ പുടിൻ, ട്രംപ് തുടങ്ങിയ ലോക നേതാക്കൾക്കൊപ്പമാണ് ഇടംപിടിച്ചിരിക്കുന്നത്. മറ്റ് നേതാക്കളെ ബഹുദൂരം പിന്നിലാക്കി മോദി 2016ലെ ജനകീയ നേതാവാകാനുള്ള ഒരുക്കത്തിലാണ്. പടിയിറങ്ങാൻ ഒരുങ്ങുന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ടൈമിന്റെ വോട്ടിങ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
2013 മുതൽ മോദി ടൈംസ് മാഗസിന്റെ വിഖ്യാദ നേതാക്കളുടെ പട്ടികയിൽ മോദി ഇടം പിടിച്ചിരുന്നു. പോയ വർഷം ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കലിനാണ് ടൈംസ് പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരം സമ്മാനിച്ചത്. ഓൺലൈൻ വോട്ടിംഗിൽ ബഹുദൂരം മുന്നിലെത്തിയാൽ തന്നെയും നേതാക്കളുടെ വ്യക്തിവൈഭവവും മറ്റും പരിഗണിച്ച് ടൈംസ് എഡിറ്റോറിയൽ ബോർഡ് തന്നെയാണ് അവസാനം പരിഗണിക്കുക. രാഷ്ട്രീയ നേതാക്കൾക്ക് ഉപരിയായി വിപ്ലവകാരികൾ, ശാസ്ത്രജ്ഞർ പോപ്പ് ഐക്കണുകൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് വോട്ടിങ് നടത്തുന്നത്.
2016ലെ മികച്ച നേതാവിനെ കണ്ടെത്താനുള്ള സുപ്രധാന വാതിലാണ് റീഡേഴ്‌സ് പോളെന്നാണ് ടൈംസ് അധികൃതർ പറയുന്നത്. മറ്റ് നേതാക്കളിൽ നിന്നും 21 ശതമാനം വോട്ടിങ് നേടിയാണ് ഓൺലൈൻ വോട്ടിംഗിൽ പ്രധാനമന്ത്രി മോദി മുന്നിൽ നിൽക്കുന്നത്. വിക്കിലീക്ക്‌സ് ഫൗണ്ടർ ജൂലിയൻ അസാഞ്ചെയാണ് ട്രംപിനെക്കാളും പുടിനേക്കാളും മുന്നിൽ. പത്ത് ശതമാനം വോട്ടാണ് അസാഞ്ചെ സ്വന്തമാക്കിയത്.
ഒബാമയ്ക്ക് പിന്നിലായി ആറ് ശതമാനം വോട്ടാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ നേടിയിരിക്കുന്നത്. ഒബാമയ്ക്ക് ഏഴും, ട്രപിന് ഏഴും ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. ഡിസംബർ നാല് വരെയാണ് ഓൺലൈൻ വോട്ടിംഗിനുള്ള സമയം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്ന കാര്യത്തിലും പരിസ്ഥിതി ഉച്ചകോടിയിലും മോദി കൈക്കൊണ്ട നിലപാടുകളാണ് ടൈംസിനെ മോദി വീണ്ടും പരിഗണിക്കാൻ കാര്യമായത്. അതേസമയം അന്തിമ ഫലം വരുമ്പോൾ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ അട്ടിമറി വിജയം നേടിയ ട്രംപ് തന്നെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം നേടുമെന്നാണ് അറിയുന്നത്.



