ന്യൂയോർക്ക് : ബംഗ്ലുരുവിലെ മുതിർന്ന പത്രപ്രവർത്തകയുംഎഴുത്തുകാരിയും ഫാസിസ്റ്റ് ചിന്തകളുടെ വിമർശകയും ലങ്കേഷ് പത്രികയുടെഎഡിറ്ററുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തിൽ ഇന്ത്യൻപ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിഷേധം രേഖപ്പെടുത്തി. ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവം മാധ്യമ ലോകത്തെ ഞെട്ടിച്ചു.സ്വവസതിയിലാണ് അവർ കൊല്ലപ്പെട്ടത് എന്നത് അതീവ ഗൗരവതരമാണ്.

സംഘപരിവാർതീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമർശകയായിരുന്നു ഗൗരിലങ്കേഷ്. ചൊവ്വാഴ്ച ബെംഗളൂരുവിലെ വീട്ടിൽ അജ്ഞാതരുടെ വെടിയേറ്റ്‌കൊല്ലപ്പട്ട ഗൗരി ലങ്കേഷിന്റേത് ഡോ.എം.എം.കൽബൂർഗിയുടേതിന് സമാനമായഅന്ത്യമായി. സാഹിത്യകാരനും ചിന്തകനു മായിരുന്ന കൽബുർഗികൊല്ലപ്പെട്ടിട്ട് രണ്ടു വർഷം തികഞ്ഞത് അഞ്ചു ദിവസം മുമ്പാണ്. ഇതിന്പിന്നാലെയാണ് ഗൗരി ലങ്കേഷും സമാനമായ ആക്രമണത്തിന് ഇരയായികൊല്ലപ്പെടുന്നത്.

2015 ഓഗസ്റ്റ് 30നായിരുന്നു കൽബുർഗിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തിഅജ്ഞാത സംഘം വെടിവെച്ച് കൊന്നത്. കൽബുർഗിയുടെ കൊലപാതകത്തിനെതിരായിശക്തമായി പ്രതികരിച്ചിരുന്ന ഗൗരി ലങ്കേഷിനെതിരെ നിരന്തരം ഭീഷണികൾഉയർന്നിരുന്നു. ഇക്കാര്യം അവർ പല ഘട്ടങ്ങളിലും തുറന്ന് പറയുകയുംചെയ്തിരുന്നു. കൽബൂർഗിയുടെ കൊലപ്പെട്ടിട്ട് രണ്ടു വർഷംപിന്നിട്ടിട്ടും കൊലയാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനെതിരെ ഗൗരി
ലങ്കേഷടക്കമുള്ള ചിന്തകരും സാഹിത്യകാരന്മാരും കഴിഞ്ഞ ദിവസംകർണാടക യിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.കൽബുർഗി വധക്കേസിൽ സംഘപരിവാർ വിമർശനത്തിൽ മുൻ നിരയിൽനിന്ന മാധ്യമ പ്രവർത്തകയായ ഗൗരി കടുത്ത മോദി വിമർശക കൂടിയായിരുന്നു.2008ൽ രണ്ട് ബിജെപി പ്രവർത്തകർക്ക് എതിരായി പ്രസിദ്ധീകരിച്ച
വാർത്തയുമായി ബന്ധപ്പെട്ട് രണ്ടു മാനനഷ്ട കേസുകളിൽ കർണാടകയിലെഹുബ്ബാളി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ ശിക്ഷിച്ചിരുന്നു.തുടർന്ന് ഇവർ വലിയ നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു.

2005ലാണ് ഗൗരിയുടെ പിതാവായ ലങ്കേഷ് 'ലങ്കേഷ് പത്രിക' എന്ന പേരിൽടാബ്ലോയിഡ് മാഗസിൻ ആരംഭിക്കുന്നത്. സംഘപരിവാർ തീവ്രഹിന്ദുത്വശക്തികൾക്കെതിരെ ഇതിലൂടെ കടുത്ത വിമർശനമാണ് ഗൗരി ലങ്കേഷ്ഉയർത്തിയിരുന്നത്.

ഗൗരി ലങ്കേഷ് കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പംജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരേയുള്ള ഫാസിസ്റ്റ ശക്തികളുടെ കടന്നുകയറ്റത്തിനെരേ കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ശക്തമായനടപടികൾ സ്വീകരിക്കണമെന്നും കൊലയാളികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നുംഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ എക്‌സിക്യൂട്ടീവ്കമ്മറ്റി പുറത്തിറക്കിയ പത്രക്കുറുപ്പിൽ ആവശ്യപ്പെട്ടു