- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടാക്കളുടെ ആക്രമണത്തിൽ ഇന്ത്യൻ വംശജനായ പുരോഹിതന് പരിക്ക്; ഞെട്ടലിൽ നിന്നു വിമുക്തനാകാതെ ഫാ. ഡൊമിനിക് സാവിയോ
ഡബ്ലിൻ: പോർട്ട്‌ലോയ്‌സിലെ പാരീഷ് ഹൗസിൽ നടന്ന മോഷ്ടാക്കളുടെ ആക്രമണത്തിൽ നിന്ന് ഫാ. ഡൊമിനിക് സാവിയോ ഇതുവരെ വിമുക്തനായിട്ടില്ല. തമിഴ്‌നാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പു മാത്രം അയർലണ്ടിൽ എത്തിയ ഫാ. ഡൊമിനിക് സാവിയോയ്ക്ക് മോഷ്ടാക്കളുടെ ആക്രമണത്തിൽ കഴുത്തിനും കൈയ്ക്കും പരിക്കേറ്റിട്ടുമുണ്ട്. പണം ആവശ്യപ്പെട്ടാണ് രണ്ടുപേർ പാരീഷ് ഹൗസിൽ എ
ഡബ്ലിൻ: പോർട്ട്‌ലോയ്‌സിലെ പാരീഷ് ഹൗസിൽ നടന്ന മോഷ്ടാക്കളുടെ ആക്രമണത്തിൽ നിന്ന് ഫാ. ഡൊമിനിക് സാവിയോ ഇതുവരെ വിമുക്തനായിട്ടില്ല. തമിഴ്‌നാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പു മാത്രം അയർലണ്ടിൽ എത്തിയ ഫാ. ഡൊമിനിക് സാവിയോയ്ക്ക് മോഷ്ടാക്കളുടെ ആക്രമണത്തിൽ കഴുത്തിനും കൈയ്ക്കും പരിക്കേറ്റിട്ടുമുണ്ട്.
പണം ആവശ്യപ്പെട്ടാണ് രണ്ടുപേർ പാരീഷ് ഹൗസിൽ എത്തിയതും ഫാ. ഡൊമിനിക് സാവിയോയെ ആക്രമിച്ചതും. ശനിയാഴ്ച രാത്രി 11.30നാണ് ഫാ. ഡൊമിനിക് സാവിയോക്കു നേരേ ആക്രമണം നടക്കുന്നത്. വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ ഫാ. ഡൊമിനിക്കിന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ആദ്യം കൈക്കലാക്കി. പിന്നീട് കൂടുതൽ പാരീഷ് ഹൗസിലുണ്ടാകുമെന്ന് കരുതി കത്തികാട്ടി ആവശ്യപ്പെടുകയായിരുന്നു. ഫാ. ഡൊമിനിക്കിന്റെ കഴുത്തിൽ കത്തി വച്ച് മുകൾ നിലയിലേക്ക് തള്ളിക്കൊണ്ടു പോയി കൂടുതൽ പണം തെരയുകയായിരുന്നു അക്രമികൾ. ഇതിനിടെയാണ് ഫാ. ഡൊമിനിക്കിന്റെ കൈകൾക്കും കഴുത്തിനും മുറിവേറ്റത്.
പണമൊന്നും ലഭിക്കാതെ വന്നപ്പോൾ അക്രമികൾ സ്ഥലം വിടുകയും ചെയ്തു. അക്രമികൾ പോയിക്കഴിഞ്ഞപ്പോഴാണ് പോർട്ട്‌ലോയ്‌സിൽ തന്നെയുള്ള മറ്റൊരു ഇന്ത്യൻ കുടുംബത്തെ ഫാ. ഡൊമിനിക്ക് വിളിച്ചുവരുത്തുകയായിരുന്നു. പോർട്ട്‌ലോയ്‌സ് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ഫാ. ഡൊമിനിക് സുഖം പ്രാപിച്ചുവരുന്നു. ഫാ. ഡൊമിനിക്കിന്റെ പരാതിയിൽ പോർട്ട്‌ലോയ്‌സ് ഗാർഡ കേസെടുത്ത് അന്വേഷിച്ചു വരുന്നു.
റോമിലും അയർലണ്ടിലുമായി ഉപരിപഠനം നടത്തിവരുന്ന ഫാ. ഡൊമിനിക് സാവിയോ പകരക്കാരനായാണ് പോർട്ട്‌ലോയ്‌സിലെ പാരീഷ് ഹൗസിലെത്തിയത്. വാർഷിക തീർത്ഥാടനത്തിനായി ഇവിടെയുള്ള രണ്ടു വൈദികരായ ഫാ. ജോർജ് അഗസ്റ്റിൻ, ഫാ. പാഡി ബൈറൻ എന്നിവർ ലൂർദിലേക്ക് പോയ ഒഴിവിലേക്കാണ് ഫാ. ഡൊമിനിക് സാവിയോ എത്തുന്നത്.
അടുത്തകാലത്തായി ഡബ്ലിനിനും പരിസരത്തും വിദേശികൾക്കു നേരെ അക്രമം വർധിക്കുന്നതായാണ് കണ്ടുവരുന്നത്. ഡബ്ലിൻ ഒകോണൽ സ്ട്രീറ്റിലെ ബസ് സ്‌റ്റോപ്പിൽ നിന്ന വിദേശിക്ക് നേരെ കഴിഞ്ഞ ദിവസമാണ് ബിയർ കുപ്പികൊണ്ടുള്ള പ്രഹരമേറ്റത്. ഇംഗ്ലണ്ടിലെ ചെൽട്ടൻഹാമിൽ നിന്നുള്ള നാല്പത്തഞ്ചുകാരനായ ഡാഫിഡ് ഹഗ്‌സിനാണ് അപ്രതീക്ഷിതമായി പ്രഹരമേറ്റത്. ബസ് കാത്തുനിൽക്കവേ മദ്യപനായ ഒരാളിൽ നിന്ന് മക്കളെ സംരക്ഷിക്കുന്നതിനിടെയാണ് ഹഗ്‌സിന് കുപ്പികൊണ്ടുള്ള പ്രഹരമേൽക്കുന്നത്.
ഐറീഷ് സമൂഹത്തിൽ വർധിച്ചുവരുന്ന ആക്രമണ സ്വഭാവത്തെയാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും മുൻകാലത്തിൽ നിന്നും വിഭിന്നമായി ഇത്തരം സംഭവങ്ങൾ വർധിക്കുന്നത് വിദേശീയർക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു.