- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിലെ മലയാളി വൈദികനെ കുടുക്കിയത് സമ്മാനമായി കിട്ടിയ മൊബൈൽ ഫോണോ? അശ്ലീല ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ സഹായം തേടിയത് തെറ്റിദ്ധാരണക്ക് ഇടയാക്കി ബന്ധുക്കളുടെ വാദം
ഫ്‌ളോറിഡ/അങ്കമാലി: മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ച സംഭവത്തിൽ അമേരിക്കയിലെ ഫ്‌ളോറിഡയിൽ മലയാളി വൈദികൻ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. കുട്ടിളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് അമേരിക്കയിൽ ക്രിമിനൽ കുറ്റമാണെന്നതിനാലാണ് ഫ്‌ളോറിഡ വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തലിക് ചർച്ച് സഹവികാരിയായ ഫാ. ജോസ് പാലിമറ്റത്തില
ഫ്‌ളോറിഡ/അങ്കമാലി: മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ച സംഭവത്തിൽ അമേരിക്കയിലെ ഫ്‌ളോറിഡയിൽ മലയാളി വൈദികൻ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. കുട്ടിളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് അമേരിക്കയിൽ ക്രിമിനൽ കുറ്റമാണെന്നതിനാലാണ് ഫ്‌ളോറിഡ വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തലിക് ചർച്ച് സഹവികാരിയായ ഫാ. ജോസ് പാലിമറ്റത്തിലിനെ അറസ്റ്റു ചെയ്തത്. അതേസമയം വൈദികനെ അറസ്റ്റു ചെയ്തതോടെ അദ്ദേഹത്തെ സംരക്ഷിക്കാനായി മറ്റൊരു തരത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്.
വൈദികന് കെണിയായത് പുതുവൽസര സമ്മാനമായി കിട്ടിയ ഫോണാണെന്ന വിധത്തിലാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പ്രതിരോധിക്കാനായി വാദം നിരത്തുന്നത്. അമേരിക്കയിൽ എത്തിയിട്ട് മൂന്നാഴ്‌ച്ച മാത്രമേ ആയുള്ളൂവെന്നതുകൊണ്ട് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതയും അച്ചന് വിനയായതായും ഇടവകയിലെ ഒരുവിഭാഗം പറയുന്നു. എന്നാൽ ആരാണ് അച്ചന് മൊബൈൽ ഫോൺ നൽകിയതെന്ന വിശദാംശങ്ങൾ തുറന്നുപറയാത്തത് അച്ചനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വ്യാഖ്യാനത്തിനും ഇടയാക്കിയിട്ടുണ്ട്.
ഇവിടുത്തെ മലയാളി സമൂഹത്തിന് ഇടയിൽ തന്നെ നിലനിന്നിരുന്ന ഗ്രൂപ്പുവഴക്കും അച്ചന് വിനയായെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും പറയുന്നത്. പുതുവൽസര സമ്മാനമായി ഇടവകയിലെ ഒരു കുടുംബം തന്നെയാണ് പുതിയ അച്ചനു നൽകിയ മൊബൈൽ ഫോൺ നൽകിയത്. ഇതിൽ ഏതാനും ഫോട്ടോകളുണ്ടായിരുന്നു. ഇതു ഡിലീറ്റ് ചെയ്യാൻ ഒരു ബാലന്റെ സഹായം തേടിയതാണ് അച്ചനു പറ്റിയ തെറ്റെന്ന് ഇടവകാംഗങ്ങൾ പറഞ്ഞു. അച്ചനു പരിചിതമല്ലാത്ത ആപ്ലിക്കേഷനിലുള്ളതായിരുന്നു ഫോട്ടോകൾ. അശ്ലീല സ്വഭാവമുള്ളതും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇക്കാര്യം ബാലൻ മാതാപിതാക്കളെ അറിയിച്ചു. അശ്ലീല ദൃശ്യങ്ങൾ കണ്ടപ്പോൾ കുട്ടി തെറ്റിദ്ധരിച്ചതാണെന്നുമാണ് മറ്റൊരു വാദം. അവർ പൊലീസിൽ പരാതി നൽകുകയും അച്ചൻ പിടിയിലാവുകയുമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഡിസംബർ പത്താം തീയതി മാത്രം അമേരിക്കയിൽ എത്തിയ വൈദികന് അവിടത്തെ രീതികൾ അറിയാതിരുന്നത് കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിച്ചു. പൊലീസ് പള്ളിയിൽ വന്നപ്പോഴാണ് അദ്ദേഹത്തിന് സംഭവത്തിന്റെ ഗൗരവം മനസിലായതെന്നും പറയുന്നു. മൊബൈൽ ഫോണിലുണ്ടായിരുന്ന അശ്ലീല ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനായി കുട്ടിയുടെ സഹായം തേടിയെന്നും പരാതിയിലുണ്ട്.
കുട്ടികളുടെ പരാതികൾക്ക് അമേരിക്കയിൽ ലഭിക്കുന്ന മുന്തിയ പരിഗണന വൈദികന് ശരിക്കും കുടുക്കുകയായിരുന്നു. അശ്ലീല ദൃശ്യങ്ങൾ കണ്ടെങ്കിൾ കൂടി എന്തിനാണ് വൈദികൻ അത് ഡിലീറ്റ് ചെയ്യാൻ കുട്ടിയുടെ സഹായം തേടിയതെന്ന ചോദ്യമാണ് ഉയരുന്നത്. അശ്ലീല ദൃശ്യങ്ങൾ കുട്ടിയെ കാണിച്ചത് വൈദികന്റെ വൈകല്യത്തിന്റെ തെളിവായി അമേരിക്കൻ പൊലീസ് എടുത്തിട്ടുണ്ട്. എന്നാൽ വൈദികനെ ആസൂത്രിതമായി കുടുക്കിയെന്ന തിയറിയാണ് ബന്ധുക്കൾ നിരത്തുന്നത്. അമേരിക്കയിൽ തനിക്ക് ഗിഫ്റ്റ് ആയി കിട്ടിയ ഫോൺ ഉപയോഗിക്കാൻ അറിയില്ലെന്ന് കഴിഞ്ഞയാഴ്ച വിളിച്ചപ്പോൾ അച്ചൻ പറഞ്ഞിരുന്നതായി മൂക്കന്നൂരിലെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ ന്യായീകരിച്ചുകൊണ്ട് പറയുന്നത്.
കുട്ടികളുടെ നഗ്‌ന ചിത്രങ്ങൾ കൈവശം വയ്ക്കുക, അത് പ്രായപൂർത്തിയാകാത്തവർക്ക് വിതരണം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഫാ. ജോസ് പാലിമറ്റത്തിനു മേൽ ചുമത്തിയിരിക്കുന്നത്. അതേസമയം രക്ഷപെടാൻ വേണ്ടി മാത്രമുള്ള വാദമാണ് അച്ചന്റേതെന്ന ആരോപണവുമുണ്ട്. മുമ്പും ഇത്തരം ആരോപണങ്ങൽ ഫാ. പാലിമറ്റത്തിന് നേർക്ക് ഉയർന്നിരുന്നുവെന്ന ആരോപണവുമുണ്ട്. ഇന്ത്യയിൽ സേവനമനുഷ്ഠിക്കവേ മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ ചെറിയ കുട്ടികളുമായി അടുത്തിടപഴകുന്നതിൽ നിന്നും ഫാ.പാലിമറ്റത്തെ വിലക്കിയിരുന്നു എന്നാണ് പറയപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ തനിക്ക് സഭാ മേലധികാരികളിൽ നിന്ന് ശാസന ലഭിച്ചിട്ടുണ്ടെന്ന് ഫാ. പാലിമറ്റം തന്നെ പാം ബീച്ച് കൗണ്ടി ഷെരീഫിനോട് വെളിപ്പെടുത്തിയെന്നും അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.