കൽബ : ഇന്ത്യയുടെ വൈവിധ്യങ്ങളെ സമന്യായിപ്പിച്ച് പാരമ്പര്യ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചും കൊണ്ട് പോകുന്നതിനു രാജ്യത്തെ നയിക്കുന്നവർക്ക് ഉത്തരവാദിത്തമുണ്ടെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. നമ്മുടെ രാഷ്ട്രപതിയുടെ വാക്കുകൾ ഓരോ പൗരനും ഏറ്റെടുത്തു പ്രാവർത്തികമാക്കാൻ മുന്നോട്ടു വരണം.

ഇന്ത്യയുടെ 67 മത് റിപ്പബ്ലിക് ദിനഘോഷത്തോടനുബന്ധിച്ചു ക്ലബ് അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. വൈസ്പ്രസിഡന്റ് വി ഡി മുരളീധരൻ, ജോയിന്റ് സെക്രട്ടറി കെ സുബൈർ , ട്രഷറർ ടി പി മോഹൻദാസ് , ആന്റോ വി കെ, അബിൻ ഷാഫി , അബ്ദുൽ കലാം ,വി അഷ്‌റഫ് ,അഷ്‌റഫ് സൈനുദ്ധീൻ , പി എം സൈനുദ്ധീൻ ,നിസാർ അഹമദ് , കെ എൽ ജെയിംസ്, ഷൈല സവാദ് ,ജയശ്രീ മോഹൻദാസ് ,സീമ തുടങ്ങിയവർ പരിപാടിക്ക് നതൃത്വം നല്കി.