- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായ് കെഎംസിസിയുടെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ നടക്കും
ദുബായ്: ഇന്ത്യയുടെ 67-ാമത് റിപ്പബ്ലിക് ദിനഘോഷങ്ങൾ നാളെ രാത്രി 8 മണിക്ക് ദുബായ് കെഎംസിസി അൽ ബറാഹ ആസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. കൂടാതെ നാളെ രാ
ദുബായ്: ഇന്ത്യയുടെ 67-ാമത് റിപ്പബ്ലിക് ദിനഘോഷങ്ങൾ നാളെ രാത്രി 8 മണിക്ക് ദുബായ് കെഎംസിസി അൽ ബറാഹ ആസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
കൂടാതെ നാളെ രാവിലെ 9 മണിക്ക് കെഎംസിസി ആസ്ഥാനത്ത് ദേശീയ പതാകയുയർത്തും. ദേശീയ ഗാനാലാപനം, റിപ്പബ്ലിക് ദിന സന്ദേശം കൈമാറൽ, മതേതര ഇന്ത്യയുടെ പൈതൃകം പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. മുഴുവൻ കെ.എം.സി.സി പ്രവർത്തകരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.കെ.അൻവർ നഹ, ആക്ടിങ് ജനറൽ സെക്രട്ടറി ഹനീഫ് കൽമാട്ട എന്നിവർ അറിയിച്ചു.
Next Story