ഇന്ത്യയുടെ 67-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ രാവിലെ 8 മണിക്ക് ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ ഇന്ത്യൻ ദേശീയ പതാക ഉയർത്തും. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ റിപ്പബ്ലിക്ക് ദിനാ സന്ദേശം ചടങ്ങിൽ വായിക്കും. എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നു ക്ലബ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.