ബറിനും ഒലയ്ക്കും പിന്നാലെ ഇന്ത്യൻ കമ്പനിയായ ജുഗ്ണു ഇനി സിംഗപ്പൂരിലെ യാത്രക്കാർക്കും കുറഞ്ഞ ചെലവിൽ ആസ്വദിക്കാം. ഓട്ടോ റൈഡിങ് ആപ്പായ ജുഗ്ണു മെയ് 1 മുതലാണ് സിംഗപ്പൂരിലെത്തുക. ഈ ആപ്പ് സർവ്വീസ് നടത്താൻ ആഗ്രഹിക്കുന്ന പ്രൈവറ്റ് കാർ ഡ്രൈവർമാരെയും ക്ഷണിച്ചുകഴിഞ്ഞു.

കുറഞ്ഞ യാത്രനിരക്കിൽ എത്രയും വേഗം സർവ്വീസുകൾ ലഭ്യമാക്കാനാണ് കമ്പനി എത്തുന്നതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ യാത്രക്കാർക്ക് ലേലത്തിലൂടെ പണം ലാഭിച്ച് യാത്ര നടത്താനുള്ള സംവിധാനവും ഈ ആപ്പിലുണ്ടാകും.

ജഗ്ണുവിന്റെ ആപ്പ് വഴി രണ്ട് വിലകളായ പത്ത് ശതമാനം ഉയർന്ന നിരക്കും പത്തശതമാനം കുറഞ്ഞ നിരക്കും കാണിക്കും. ഇത് കൂടാതെ ഡ്രൈവർമാർക്ക് വില നിശ്ചയിക്കാനും ഓപ്ഷനും ഉണ്ടാകും. ഇതിൽ നിന്ന് യാത്രക്കാരന് വേണ്ട നിരക്കിൽ യാത്ര ചെയ്യാം.