- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറംരാജ്യത്ത് പോയി പരസ്പ്പരം തമ്മിലടിക്കുന്നവർ! ആ നാണക്കേടും മലയാളികൾക്ക് തന്നെയിരിക്കട്ടെ; ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ മലയാളി യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച വാർത്ത ബിബിസിയിലും; കർശന നടപടി എടുക്കാൻ ഖത്തർ
ദോഹ: ജീവിക്കാൻ സമ്പാദിക്കാൻ വേണ്ടി പുറംലോകത്ത് പോയി ജോലി നോക്കുമ്പോഴും മതത്തിന്റെ പേരിൽ തമ്മിലടിക്കുന്നവർ. അങ്ങനെ ആ ചീത്തപ്പേരും മലയാളി സ്വന്തമാക്കി. മതസ്പർധ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ മലയാളി യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച സംഭവം പാശ്ചാത്യ മാദ്ധ്യമങ്ങളിൽ പോലും വലിയ വാർത്തയായി. അറബ് രാജ്യങ്ങളിൽ എന്ത് സംഭവിക
ദോഹ: ജീവിക്കാൻ സമ്പാദിക്കാൻ വേണ്ടി പുറംലോകത്ത് പോയി ജോലി നോക്കുമ്പോഴും മതത്തിന്റെ പേരിൽ തമ്മിലടിക്കുന്നവർ. അങ്ങനെ ആ ചീത്തപ്പേരും മലയാളി സ്വന്തമാക്കി. മതസ്പർധ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ മലയാളി യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച സംഭവം പാശ്ചാത്യ മാദ്ധ്യമങ്ങളിൽ പോലും വലിയ വാർത്തയായി. അറബ് രാജ്യങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന് കണ്ണും കാതുമോർത്തിരിക്കുന്ന പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ പറ്റിയ വാർത്തയായിരുന്നു മലയാളികളുടെ ഈ തമ്മിൽതല്ല്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച സംഭവം ബിബിസിയിൽ വലിയ പ്രധാന്യത്തോടെയാണ് വന്നത്.
മലയാളികൾ തന്നെയാണ് യുവാവിനെ മർദ്ദിച്ചതെന്നും തല്ലുകൊണ്ടയാളും മലയാളിയാണെന്ന് വിവരിച്ചുകൊണ്ടാണ് ബിബിസിയുടെ റിപ്പോർട്ട്. ഇന്ത്യയിലെ വർഗീയ കലാപങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ ഗുജാറത്തിനെയും മറ്റുമാണ് സ്വാഭാവികമായും ചൂണ്ടിക്കാട്ടാറ്. എന്നാൽ, മറുനാട്ടിൽ നടന്ന ഈ സംഭവത്തിന്റെ പേരിൽ മലയാളികളെയും പാശ്ചാത്യ മാദ്ധ്യമങ്ങൾ വർഗീയവാതികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കയാണ്.
ദോഹയിലെ സഫാരി മാളിന് സമീപമാണ് യുവാവിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്തത്. ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിലായിരുന്നു ആക്രമണം. മർദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ ചികിത്സ തേടുകയുമുണ്ടായി. പ്രശ്‌നം ഖത്തർ ആഭ്യന്തര മന്ത്രാലയവും ഗൗരവത്തോടെയാണ് കണ്ടത്.
മതസ്പർധ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടു എന്ന പേരിൽ മലയാളി യുവാവിനെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഫേസ്‌ബുക്കിൽ ഇസ്ലാമിനും പ്രവാചകനുമെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പേരിലാണ് മലയാളി യുവാവ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഖത്തർ കടുത്ത ആശങ്കയറിയിച്ചു. നിയമം കൈയിലെടുക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം അടിവരെയിട്ട് വ്യക്തമാക്കിയിരുന്നു.
യുവാവിനെ മർദ്ദിച്ച സംഭവം ഖത്തറിലെ മലയാളി കൂട്ടായ്മകൾക്കുള്ള നല്ല ഇമേജ് തകർത്തുവെന്ന നിരക്ഷണമാണ് പൊതുവിൽ നിലവിലുള്ളത്. സാധാരണ ഗതിയിൽ ബംഗ്ലാദേശികളും പാക്കിസ്ഥാനികളുമൊക്കെയാണ് ഇവിടത്തെ പ്രശ്‌നക്കാരുടെ പട്ടികയിൽ ഉള്ളത്. എന്നാൽ, മലയാളികൾ അധ്വാനശീലരും വിദ്യാസമ്പന്നരും എന്നാണ് ഖത്തർ സമൂഹം കരുതിയിരുന്നത്. ഇങ്ങനെയുള്ള നല്ല ഇമേജിന് ഇവിടു തട്ടുന്ന ഘട്ടത്തിലെത്തിച്ചിട്ടുണ്ട് ഈ മർദ്ദന വീഡിയോ സോഷ്യൽ മീഡിയ വഴി പൊതുവിൽ പ്രചരിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. ഖത്തറിലെ പത്രങ്ങളിലും സംഭവം വാർത്തയായിരുന്നു.
സംഭവം ചർച്ച ചെയ്യാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം വിളിച്ച സർവ്വ കക്ഷി യോഗത്തിൽ ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളും പങ്കെടുക്കുകയുണ്ടായ. സമുദായ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ പോസ്റ്റിട്ട യുവാവിനെ ഒരു സംഘം മർദ്ദിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീഡിയോ ഫേസ്‌ബുക്ക് വഴി പ്രചരിച്ചത്. യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് പൊലീസിൽ ഏൽപ്പിച്ചു എന്ന് അവകാശപ്പെട്ടാണ് വീഡിയോ യുട്യുബിലും ഫേസ്‌ബുക്കിലും പ്രചരിച്ചത്.
ഈ സംഭവത്തെ അതീവ ആശങ്കയോടെയാണ് ഖത്തറിലെ ഇന്ത്യൻ സമൂഹവും നോക്കിക്കാണുന്നത്. സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ് ഇവിടെയുള്ളവർ. അതുകൊണ്ട് മതത്തിന്റെ പേരിൽ സൗഹാർദ്ദ അന്തരീക്ഷം തകർക്കരുതെന്നാണ് ഇവിടുത്തെ മലയാളി കൂട്ടായ്മകൾ ആവശ്യപ്പെടുന്നത്.