ന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ബുറൈമി ഇന്ത്യൻ സ്‌കൂളിൽ 9,10 ക്ലാസുകൾക്ക് അനുമതി. ഇതോടെ എട്ടാം ക്ലാസിന് ശേഷം 150 കിലോമീറ്റർ അകലെയുള്ള സ്‌കൂളിനെ ആശ്രയിക്കേണ്ടി വരില്ലയെന്നത് ഏറെ ആശ്വാസകരമായിരിക്കുകയാണ്.

ഒമാനിലെ യു എ ഇ അതിർത്തി പ്രദേശമായ ബുറൈമിയിൽ എട്ട് വർഷം മുൻപാണ് ഇന്ത്യൻ സ്‌കൂൾ പ്രവർത്തനമാരംഭിച്ചത്. എന്നാൽ, എട്ടാം ക്ലാസ് വരെ പഠിപ്പിക്കാനാണ് ഇവിടെ സൗകര്യമുണ്ടായിരുന്നത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കാൻ 150 കിലോമീറ്റർ അകലെ സൊഹാറിലെ ഇന്ത്യൻ സ്‌കൂളിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഇതുവരെ. അല്ലാത്തപക്ഷം നാട്ടിലേക്ക് പോകണമായിരുന്നു.

അടുത്തമാസം എട്ടിന് പുതിയ അധ്യയനവർഷം പുതിയ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിക്കും. 40 വിദ്യാർത്ഥികൾക്കാണ് ഒൻപതാം ക്ലാസിൽ പ്രവേശനം ലഭിക്കുകയെന്നും പ്രിൻസിപ്പൽ ശ്യാം ദിവേദി അറിയിച്ചു.