- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമ്മാം ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക നല്കിയത് 17 പേർ; മൂന്ന് പേർ മലയാളികൾ
ദമ്മാം ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 17 പേർ നാമനിർദ്ദേശ പത്രിക നൽകി. ഇതിൽ മൂന്ന് പേർ മലയാളികൾ ആണ്.ഭരണ സമിതി തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഇന്നലെ അവസാനിച്ചു. കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇരുപത് പേർ അപേക്ഷ കൈപ്പറ്റിയിരുന്നു. ഇവരിൽ 17 പേരാണ് അന്തിമഘട്ടത്തിൽ പത്രിക സമർപ്പിച്ചിരിക്കുന്നത്. മലയാളികൾക്കിടയിൽ കടുത്ത മൽസരത്തിന് വഴി തുറന്ന് മൂന്ന് പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. നിലവിലെ ഭരണ സമിതി അംഗമായ റഷീദ് ഉമർ, മുമ്പ് രണ്ട് തവണ സ്‌കൂൾ ഭരണ സമിതി അംഗമായിരുന്ന മുൻ ചെയർമാൻ അബ്ദുള്ള മാൻചേരി, സുനിൽ മുഹമ്മദ് എന്നിവരാണ് മലയാളി സ്ഥാനാർത്ഥികൾ. 17000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ പകുതിയിലധികം മലയാളി വിദ്യാർത്ഥികളാണ്. ഏഴംഗ ഭരണ സമിതിയിലേക്ക് അഞ്ച് പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഇവരിൽ ഒരു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഒരാൾ മാത്രമെ തെരഞ്ഞെടുക്കപ്പെടുകയുള്ളൂ. മെയ് നാലിനാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ 22 വരെ സ്ഥാനാർത്ഥി
ദമ്മാം ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 17 പേർ നാമനിർദ്ദേശ പത്രിക നൽകി. ഇതിൽ മൂന്ന് പേർ മലയാളികൾ ആണ്.ഭരണ സമിതി തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഇന്നലെ അവസാനിച്ചു.
കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇരുപത് പേർ അപേക്ഷ കൈപ്പറ്റിയിരുന്നു. ഇവരിൽ 17 പേരാണ് അന്തിമഘട്ടത്തിൽ പത്രിക സമർപ്പിച്ചിരിക്കുന്നത്. മലയാളികൾക്കിടയിൽ കടുത്ത മൽസരത്തിന് വഴി തുറന്ന് മൂന്ന് പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. നിലവിലെ ഭരണ സമിതി അംഗമായ റഷീദ് ഉമർ, മുമ്പ് രണ്ട് തവണ സ്‌കൂൾ ഭരണ സമിതി അംഗമായിരുന്ന മുൻ ചെയർമാൻ അബ്ദുള്ള മാൻചേരി, സുനിൽ മുഹമ്മദ് എന്നിവരാണ് മലയാളി സ്ഥാനാർത്ഥികൾ.
17000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ പകുതിയിലധികം മലയാളി വിദ്യാർത്ഥികളാണ്. ഏഴംഗ ഭരണ സമിതിയിലേക്ക് അഞ്ച് പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഇവരിൽ ഒരു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഒരാൾ മാത്രമെ തെരഞ്ഞെടുക്കപ്പെടുകയുള്ളൂ. മെയ് നാലിനാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ 22 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാനുള്ള അവസരമുണ്ട്.