മനാമ: ഇന്ത്യൻ സ്‌കൂൾ ബഹറിൻ ഈ വർഷത്തെ ഫ്രഞ്ച് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫ്രഞ്ച് ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രത്യേകതകൾ എടുത്തുകാട്ടുന്ന പരിപാടികളോടെയായിരുന്നു ആഘോഷം. ബഹ്‌റിനിലെ ഫ്രഞ്ച് അംബാസഡർ സെസിൽ ലോംഷേ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി,അലയൻസ് ഫ്രാൻസ്വ ഡയറക്ടർ സൈദ് നോറിൻ, ഫ്രഞ്ച് ഭാഷ മിഷൻ ഇൻ ചാർജ് എലോഡി വേനിയൽ, വൈസ് പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഇന്ത്യൻ സ്‌കൂളിൽ ഫ്രഞ്ച് ഭാഷ പഠിക്കുന്ന കുട്ടികൾ വിധ മത്സരങ്ങളിൽ പങ്കെടുത്തു.

ആറാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള നൂറിലേറെ കുട്ടികൾ വിവിധ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു.കുട്ടികൾക്കായി പദ്യപാരായണം ,പ്രസംഗം ,പവർ പോയന്റ് അവതരണം,മാതൃക നിർമ്മാണം,പെൻസിൽ ഡ്രോയിങ് ,പോസ്റ്റർ രചന , ഫ്രഞ്ച് സംഘഗാനം എന്നിവയിൽ മത്സരങ്ങൾ നടന്നു. ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.നേരത്തെ ഫ്രഞ്ച് വകുപ്പ് മേധാവി ട്രവിസ് മിഷേൽ സ്വാഗതം പറഞ്ഞു.