മസ്‌ക്കറ്റ്: ഇന്ത്യൻ സ്‌കൂളുകളിലേക്ക് അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി എട്ടിന് ആരംഭിക്കും. കാപിറ്റൽ ഏരിയയിലെ ആറ് ഇന്ത്യൻ സ്‌കൂളുകളിലെ ഒന്നുമുതൽ ഒമ്പതാം ക്‌ളാസ് വരെയുള്ള പ്രവേശനത്തിനാണ് ഓൺലൈൻ രജിസ്‌ട്രേഷൻ. എല്ലാ വർഷവും നാലായിരത്തിലധികം രജിസ്‌ട്രേഷനുകളാണ് ഉണ്ടാകാറുള്ളത്. ഈ വർഷം 4700 അപേക്ഷകരാണ് ഉണ്ടായിരുന്നത്.

വിവിധ ഘട്ടങ്ങളിലായുള്ള പ്രവേശന പ്രക്രിയയിലൂടെയാണ് പ്രവേശനം നൽകുന്നത്. ഈ് അധ്യയന വർഷം എല്ലാവർക്കും പ്രവേശനം നൽകാൻ സാധിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ആദ്യ നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ രക്ഷാകർത്താക്കളെ സ്‌കൂളിന്റെ വിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും അറിയിക്കും. ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെടാത്തവരെ ഉൾപ്പെടുത്തി രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തും. ഉയർന്ന ക്‌ളാസുകളേക്കാൾ കെ.ജി ഒന്നുമുതൽ രണ്ടാം ക്‌ളാസ് വരെയുള്ള പ്രവേശനത്തിനാണ് കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളതെന്നും സ്‌കൂൾ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി