- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്കൂളിന് രാജസ്ഥാനിൽ ക്രിക്കറ്റ് പരിശീലനത്തിന് സഹായം നൽകും
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് രാജസ്ഥാനിലെ തന്റെ രാജ്യാന്തര ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നൽകുമെന്ന് രാജസ്ഥാൻ മന്ത്രി അമീർ പത്താൻ പറഞ്ഞു. ഇസ ടൗണിലെ ഇന്ത്യൻ സ്‌കൂൾ സന്ദർശന വേളയിൽ സ്‌കൂൾ അധികൃതരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹറിനിൽ ഇയ്യിടെ നടന്ന അറേബ്യൻ ക്രിക്കറ്റ് കാർണിവലിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് അദ്ദേഹം ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചത്. ഇന്ത്യയും ബഹ്റിനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഭൂപീന്ദർ സിങ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ മന്ത്രിയെ സ്വീകരിച്ചു. അമീർ പത്താൻ ഇന്ത്യൻ സ്‌കൂൾ ക്രിക്കറ്റ് ടീം അംഗങ്ങളുമായി ആശയവിനിമയം നടത്തി. രാജസ്ഥാനിൽ സംസ്ഥാന മന്ത്രി പദവിയോടെ രാജസ്ഥാൻ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാനാണ് അമീർ പത്താൻ. ക്രിക്കറ്റ് പ്രേമികളായ യുവാക്കൾക്ക് പ്രോത്സാഹനം പകരുന്ന രാജ്വാദാ പ്രീമിയർ ലീഗിന്റെ സംഘാടകനാണ് അദ്ദേഹം.
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് രാജസ്ഥാനിലെ തന്റെ രാജ്യാന്തര ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നൽകുമെന്ന് രാജസ്ഥാൻ മന്ത്രി അമീർ പത്താൻ പറഞ്ഞു. ഇസ ടൗണിലെ ഇന്ത്യൻ സ്‌കൂൾ സന്ദർശന വേളയിൽ സ്‌കൂൾ അധികൃതരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹറിനിൽ ഇയ്യിടെ നടന്ന അറേബ്യൻ ക്രിക്കറ്റ് കാർണിവലിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് അദ്ദേഹം ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചത്. ഇന്ത്യയും ബഹ്റിനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഭൂപീന്ദർ സിങ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ മന്ത്രിയെ സ്വീകരിച്ചു.
അമീർ പത്താൻ ഇന്ത്യൻ സ്‌കൂൾ ക്രിക്കറ്റ് ടീം അംഗങ്ങളുമായി ആശയവിനിമയം നടത്തി. രാജസ്ഥാനിൽ സംസ്ഥാന മന്ത്രി പദവിയോടെ രാജസ്ഥാൻ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാനാണ് അമീർ പത്താൻ. ക്രിക്കറ്റ് പ്രേമികളായ യുവാക്കൾക്ക് പ്രോത്സാഹനം പകരുന്ന രാജ്വാദാ പ്രീമിയർ ലീഗിന്റെ സംഘാടകനാണ് അദ്ദേഹം.