മനാമ:ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യുണിറ്റി സ്‌കൂളായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ചെയർമാൻ പ്രിൻസ് നടരാജൻ നയിച്ച പാനലിന് വിജയം.പാനലിൽ നിന്നും മത്സരിച്ച ഏഴുപേരിൽ ഒരാളോഴികെ മറ്റെല്ലാവരും വിജയിച്ചു.പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്ന യു പി പി യുടെ ചെയർമാൻ സ്ഥാനാർത്ഥി അജയകൃഷ്ണൻ വിജയിച്ചു.

മാസങ്ങളോളം നീണ്ട് നിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്നലെ വോട്ടെടുപ്പോടെ പര്യവസാനമായത്.ശക്തമായ മൂന്ന് പാനലുകൾ മത്സര രംഗത്ത് ഉണ്ടായിരുന്നു. അത് കൂടാതെ തമിഴ് സമൂഹം നേതൃത്വം നൽകുന്ന പാനലും ,സ്വതന്ത്ര സ്ഥാനാർത്ഥികളും സജീവമായിരുന്നു.നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രതീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു പ്രചാരണം.

മൂന്ന് വർഷത്തേക്കാണ് ഒരു ഭരണ സമിതിയുടെ കാലാവധി അതുകൊണ്ട് തന്നെ ഏകദേശം ആറ് മാസങ്ങൾക്ക് മുൻപേ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.വിവിധ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകൾ ഓരോ പാനലുകളോടൊപ്പം ശക്തമായി നിന്നിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് വെറും വാശിയും കൂടുതലായിരുന്നു .

ആദ്യ ഏഴ് സ്ഥാനങ്ങളിൽ എത്തിയവരും അവർക്ക് കിട്ടിയ വോട്ടുകളും ചുവടെ:

പ്രിൻസ് നടരാജൻ PPA 2143
സജി ആന്റണി PPA 1810
പ്രേമലത PPA 1704
ബിനു PPA 1698
രാജേഷ് എൻ PPA 1679
ജാഫർ PPA 1669
അജയ് കൃഷ്ണൻ UPA 1597