- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യൻ സ്‌കൂളിൽ പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള ഓൺലൈൻ അഡ്‌മിഷൻ ആരംഭിച്ചു
ഇന്ത്യൻ സ്‌കൂളിൽ പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള ഓൺലൈൻ അഡ്‌മിഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പേരും വിവരങ്ങളും രജിസ്റ്റർ ചെയ്തവരെ എഴുത്ത് പരീക്ഷയ്ക്കും, കൂടിക്കാഴ്ചയ്ക്കുമായി സ്‌കൂൾ അധികൃതർ നേരിട്ട് ഫോൺ വഴി ബന്ധപ്പെടുന്നതാണ്. ഒന്നിൽ കൂടുതൽ കുട്ടികളുടെ അഡ്‌മിഷൻ ഉണ്ടെങ്കിൽ മറ്റൊരു ഫോം കൂടി പൂരിപ്പിച്ച് നൽകണം. ഓരോ ക്ലാസിനും അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്‌മിഷൻ നൽകുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയമങ്ങൾ അനുസരിച്ചാണ് പ്രവേശനം നൽകുന്നത്. എൽ.കെ.ജി ക്ലാസിലേയ്ക്കുള്ള പ്രായപരിധി 2018 ഓഗസ്റ്റ് 31ന് നാല് വയസ് തികയണം. മുഴുവൻ ഫീസ് അടച്ചതിന് ശേഷമേ അഡ്‌മിഷൻ നൽകുകയുള്ളൂവെന്ന് വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ത്യൻ സ്‌കൂളിന്റെ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇന്ത്യൻ സ്‌കൂളിൽ പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള ഓൺലൈൻ അഡ്‌മിഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പേരും വിവരങ്ങളും രജിസ്റ്റർ ചെയ്തവരെ എഴുത്ത് പരീക്ഷയ്ക്കും, കൂടിക്കാഴ്ചയ്ക്കുമായി സ്‌കൂൾ അധികൃതർ നേരിട്ട് ഫോൺ വഴി ബന്ധപ്പെടുന്നതാണ്.
ഒന്നിൽ കൂടുതൽ കുട്ടികളുടെ അഡ്‌മിഷൻ ഉണ്ടെങ്കിൽ മറ്റൊരു ഫോം കൂടി പൂരിപ്പിച്ച് നൽകണം. ഓരോ ക്ലാസിനും അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്‌മിഷൻ നൽകുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയമങ്ങൾ അനുസരിച്ചാണ് പ്രവേശനം നൽകുന്നത്.
എൽ.കെ.ജി ക്ലാസിലേയ്ക്കുള്ള പ്രായപരിധി 2018 ഓഗസ്റ്റ് 31ന് നാല് വയസ് തികയണം. മുഴുവൻ ഫീസ് അടച്ചതിന് ശേഷമേ അഡ്‌മിഷൻ നൽകുകയുള്ളൂവെന്ന് വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ത്യൻ സ്‌കൂളിന്റെ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Next Story