- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പ് ഡിസംബർ 5 ന്; യുണൈറ്റഡ് പേരന്റ്‌സ് പാനൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; തോമസ് എബ്രഹാം ചെയർമാൻ സ്ഥാനാർത്ഥി
മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 5ന് നടക്കും.ഇതിന്റെ ഭാഗമായി ആറു വർഷമായി സ്‌കൂൾ ഭരിക്കുന്ന അബ്രഹാം ജോൺ ചെയർമാനായ ഭരണസമിതിയെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് പേരന്റ്‌സ് പാനൽ (യു.പി.പി)സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഏഴു സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.നിലവിലെ എക്‌സി. കമ്മിറ്റിയിൽ മന്ത്രാലയത്തിലെ നോ
മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 5ന് നടക്കും.ഇതിന്റെ ഭാഗമായി ആറു വർഷമായി സ്‌കൂൾ ഭരിക്കുന്ന അബ്രഹാം ജോൺ ചെയർമാനായ ഭരണസമിതിയെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് പേരന്റ്‌സ് പാനൽ (യു.പി.പി)സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഏഴു സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.നിലവിലെ എക്‌സി. കമ്മിറ്റിയിൽ മന്ത്രാലയത്തിലെ നോമിനായായിരുന്ന തോമസ് എബ്രഹാമാണ് ചെയർമാൻ സ്ഥാനാർത്ഥി. റഫീഖ് അബ്ദുള്ള, ഡോ അബ്ദുൾ ജലീൽ, ഹരിഷ് ടി എസ്, അശോക് കുമാർ, സുരേഷ്, രഞ്ജി മാത്യു എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ഇന്നലെ രാത്ര ബാങ്‌സാങ് തായ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
അതേസമയം പിപിഎയിലെ മറ്റു സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് യുപി.പിയുടെ പ്രഖ്യാപനം കഴിഞ്ഞ ശേഷമേ പി.പി.എയുടെ സ്ഥാനാർത്ഥി ലിസ്റ്റ് വരുകയുള്ളൂ.
Next Story