- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മാതാപിതാക്കളുടെ എതിർപ്പ് വിഫലമായി; ഇന്ത്യൻ സ്‌കൂൾ ഫീസ് വർധനയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി; വർധന അഞ്ചു ദിനാർ
മനാമ: സ്‌കൂൾ ഫീസ് വർധിപ്പിക്കാനുള്ള ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. കഴിഞ്ഞ ഡിസംബർ നാലിന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഫീസ് വർധന നിർദേശിച്ചിരുന്നുവെങ്കിലും മാതാപിതാക്കളുടെ എതിർപ്പ് രൂക്ഷമാകുകയും ഫീസ് വർധന നടപ്പാക്കുന്നത് മാറ്റിവയ്ക്കുകയുമായിരുന്നു. ഒരു കുട്ടിക്ക് അഞ്ചു ദിനാർ എന്ന കണക്കിനായിരുന്നു ഫീസ് വർധന തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരേയാണ് മാതാപിതാക്കൾ എതിർപ്പുമായി രംഗത്തെത്തിയത്. എന്നാൽ മിനിസ്ട്രിയുടെ അനുമതിക്കായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റിൻ (ഐഎസ്ബി) കാത്തിരിക്കുകയും അവസാനം അനുമതി ലഭിക്കുകയുമായിരുന്നു. ഫീസ് വർധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഈയാഴ്ച ചേരുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് ഐഎസ്ബി ചെയർമാൻ പ്രിൻസ് എസ് നടരാജൻ വ്യക്തമാക്കി. ആദ്യഘട്ട ചർച്ചകൾ നടന്നുവെന്നും മാതാപിതാക്കൾക്ക് അധികഭാരം ചുമത്താതെയായിരിക്കും ഫീസ് വർധന നടപ്പിലാക്കുന്നതെന്നും ചെയർമാൻ വെളിപ്പെടുത്തി. എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന ശേഷം വിശദാം
മനാമ: സ്‌കൂൾ ഫീസ് വർധിപ്പിക്കാനുള്ള ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. കഴിഞ്ഞ ഡിസംബർ നാലിന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഫീസ് വർധന നിർദേശിച്ചിരുന്നുവെങ്കിലും മാതാപിതാക്കളുടെ എതിർപ്പ് രൂക്ഷമാകുകയും ഫീസ് വർധന നടപ്പാക്കുന്നത് മാറ്റിവയ്ക്കുകയുമായിരുന്നു.
ഒരു കുട്ടിക്ക് അഞ്ചു ദിനാർ എന്ന കണക്കിനായിരുന്നു ഫീസ് വർധന തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരേയാണ് മാതാപിതാക്കൾ എതിർപ്പുമായി രംഗത്തെത്തിയത്. എന്നാൽ മിനിസ്ട്രിയുടെ അനുമതിക്കായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റിൻ (ഐഎസ്ബി) കാത്തിരിക്കുകയും അവസാനം അനുമതി ലഭിക്കുകയുമായിരുന്നു. ഫീസ് വർധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഈയാഴ്ച ചേരുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് ഐഎസ്ബി ചെയർമാൻ പ്രിൻസ് എസ് നടരാജൻ വ്യക്തമാക്കി.
ആദ്യഘട്ട ചർച്ചകൾ നടന്നുവെന്നും മാതാപിതാക്കൾക്ക് അധികഭാരം ചുമത്താതെയായിരിക്കും ഫീസ് വർധന നടപ്പിലാക്കുന്നതെന്നും ചെയർമാൻ വെളിപ്പെടുത്തി. എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന ശേഷം വിശദാംശങ്ങൾ മാതാപിതാക്കൾക്ക് സർക്കുലർ മുഖേന അയച്ചു നൽകും.
രണ്ടു മാസത്തെ സമ്മർ വെക്കേഷനു ശേഷം ഇന്നാണ് സ്‌കൂൾ തുറന്നത്. സാമ്പത്തിക പ്രതിസന്ധിയുടേയും തൊഴിൽ അസ്ഥിരതയുടേയും ഈ സാഹചര്യത്തിൽ ഫീസ് വർധന നേരിടാൻ ഏറെ മാതാപിതാക്കൾ ബുദ്ധിമുട്ടുമെന്നാണ് വിലയിരുത്തുന്നത്. ഏഴായിരത്തിലധികം മാതാപിതാക്കളെയാണ് പുതിയ ഫീസ് വർധന ബാധിക്കുന്നത്.