- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യൻ സ്കൂളിലെ ഫീസ് വർധന; രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായി; റിഫ കാമ്പസിൽ അരങ്ങേറിയത് സംഘർഷ ഭരിത നിമിഷങ്ങൾ
മനാമ: ഇന്ത്യൻ സ്‌കൂൾ ഓഫ് ബഹ്‌റിനിൽ ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം റിഫ കാമ്പസിൽ രക്ഷിതാക്കളുടെ പ്രതിഷേധം സംഘർഷ ഭരിത നിമിഷങ്ങൾക്ക് ഇടയാക്കി. ഫൈൻ കൂടാതെ സെപ്റ്റംബർ മാസത്തിലെ ഫീസ് അടയ്ക്കാനുള്ള അവസാന തിയതി ഇന്നലെയായിരിക്കേ രക്ഷിതാക്കളുടെ നീണ്ട ക്യൂവാണ് റിഫ കാമ്പസിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ മാസത്തിലെ ഫീസ് അടയ്ക്കുന്നതിന് മുമ്പ് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പുതുക്കിയ ഫീസ് അടച്ചാൽ മാത്രമേ ഈ മാസത്തെ ഫീസ് സ്വീകരിക്കാൻ കഴിയൂ എന്ന സ്റ്റാഫിന്റെ നിബന്ധനയെ തുടർന്നാണ് പ്രശ്‌നം ഉണ്ടാകുന്നത്. ഒരു മാസത്തെ ഫീസ് അടയ്ക്കുന്നതിന് പണം കരുതിയ രക്ഷിതാക്കൾ തുടർന്ന് പ്രതിഷേധമുയർത്തുകയായിരുന്നു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ ഫീസ് വർധിപ്പിച്ചതെന്നും ഏപ്രിൽ മുതലുള്ള കുടിശിക അടയ്ക്കാൻ തയാറല്ലെന്നും യുണൈറ്റഡ് പേരന്റ്‌സ് പാനൽ കോഓർഡിനേറ്റർ റഫീക്ക് അബ്ദുള്ള വ്യക്തമാക്കി. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ സെപ്റ്റംബറിലെ ഫീസ് മാത്രമായി അടക്കുവാനുള്ള സൗകര്യം ചെയ്യാമെന്ന് അധികൃതർ
മനാമ: ഇന്ത്യൻ സ്‌കൂൾ ഓഫ് ബഹ്‌റിനിൽ ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം റിഫ കാമ്പസിൽ രക്ഷിതാക്കളുടെ പ്രതിഷേധം സംഘർഷ ഭരിത നിമിഷങ്ങൾക്ക് ഇടയാക്കി. ഫൈൻ കൂടാതെ സെപ്റ്റംബർ മാസത്തിലെ ഫീസ് അടയ്ക്കാനുള്ള അവസാന തിയതി ഇന്നലെയായിരിക്കേ രക്ഷിതാക്കളുടെ നീണ്ട ക്യൂവാണ് റിഫ കാമ്പസിൽ ഉണ്ടായിരുന്നത്.
സെപ്റ്റംബർ മാസത്തിലെ ഫീസ് അടയ്ക്കുന്നതിന് മുമ്പ് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പുതുക്കിയ ഫീസ് അടച്ചാൽ മാത്രമേ ഈ മാസത്തെ ഫീസ് സ്വീകരിക്കാൻ കഴിയൂ എന്ന സ്റ്റാഫിന്റെ നിബന്ധനയെ തുടർന്നാണ് പ്രശ്‌നം ഉണ്ടാകുന്നത്. ഒരു മാസത്തെ ഫീസ് അടയ്ക്കുന്നതിന് പണം കരുതിയ രക്ഷിതാക്കൾ തുടർന്ന് പ്രതിഷേധമുയർത്തുകയായിരുന്നു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ ഫീസ് വർധിപ്പിച്ചതെന്നും ഏപ്രിൽ മുതലുള്ള കുടിശിക അടയ്ക്കാൻ തയാറല്ലെന്നും യുണൈറ്റഡ് പേരന്റ്‌സ് പാനൽ കോഓർഡിനേറ്റർ റഫീക്ക് അബ്ദുള്ള വ്യക്തമാക്കി.
തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ സെപ്റ്റംബറിലെ ഫീസ് മാത്രമായി അടക്കുവാനുള്ള സൗകര്യം ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ ഫീസ് വർധിപ്പിച്ച തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകില്ലെന്നും ഫീസ് വർധനയുടെ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ചെയർമാൻ പ്രിൻസ് നടരാജൻ പിന്നീട് വ്യക്തമാക്കി. ഒന്നിച്ച് ഫീസ് അടക്കാൻ പ്രയാസമുള്ള രക്ഷിതാക്കൾക്ക് ഇൻസ്റ്റാൾമെന്റ് സൗകര്യം നൽകും. രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കില്ല. സ്‌കൂളിന്റെ നിലനിൽപ്പിനും സുഖകരമായ നടത്തിപ്പിനും വേണ്ടിയാണ് നേരിയ ഫീസ് വർധന ഏർപ്പെടുത്തിയതെന്നും ഇതിനെതിരായ പ്രചാരണങ്ങൾ തള്ളണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.