- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്: പ്രോഗ്രസീവ് പേരന്റ്സ് അലയൻസിന് അട്ടിമറി വിജയം; പ്രിൻസ് എസ് നടരാജൻ പുതിയ ചെയർമാൻ
മനാമ: ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രവചനങ്ങൾ എല്ലാം തിരുത്തി എഴുതുന്ന ഒന്നായിരുന്നു. മുൻ വർഷങ്ങളേക്കാൾ വാശിയേറിയ തിരഞ്ഞെടുപ്പ് നിരവധി ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വേദിയായ ഇന്ത്യൻ സ്‌കൂൾ. ബെ്രെഹനിലെ മുഴുവൻ ജനങ്ങളുടെയും ശ്രദ്ധ ഇന്ത്യൻ സ്‌കൂളിലേക്ക് തിരിയുവാനും ഈ തിരഞ്ഞെടുപ്പ് വഴിയൊര
മനാമ: ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രവചനങ്ങൾ എല്ലാം തിരുത്തി എഴുതുന്ന ഒന്നായിരുന്നു. മുൻ വർഷങ്ങളേക്കാൾ വാശിയേറിയ തിരഞ്ഞെടുപ്പ് നിരവധി ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വേദിയായ ഇന്ത്യൻ സ്‌കൂൾ. ബെ്രെഹനിലെ മുഴുവൻ ജനങ്ങളുടെയും ശ്രദ്ധ ഇന്ത്യൻ സ്‌കൂളിലേക്ക് തിരിയുവാനും ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കി. വാശിയേറിയ തിരഞ്ഞെടുപ്പിൽ അവസാന വിജയം പി പി എ ക്കൊപ്പം നിന്നു ഏറ്റവും കൂടുതൽ വോട്ട് നേടിയത് പി പി എ പാനലിൽ നിന്ന് മത്സരിച്ച ഷെമിലി പി ജോൺ (2705)ആണ്. തൊട്ടടുത്ത് പി പി എ യുടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച പ്രിൻസ് നടരാജനും (2674 ). രാത്രി വൈകിയാണ് വോട്ടെണ്ണൽ അവസാനിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ഫലം പുറത്ത് വന്നത്. സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലമാണ് ആദ്യം പുറത്ത് വന്നത്. അപ്പോഴേ പി പി എ അംഗങ്ങൾ വിജയം രുചിച്ചു തുടങ്ങിയിരുന്നു.
12,000 കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റിനിലെ പ്രവാസികളുടെ ഏറ്റവും വലിയ സ്‌കൂളാണ്.