മനാമ: ഇന്ത്യൻ സ്‌കൂളിൽ വ്യാഴം, വെള്ളി ദിവസ്സങ്ങളിൽ നടക്കുന്ന മെഗാഫെയറിൽ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനും പഠനത്തിനുമായി പ്രവർത്തിക്കുന്ന നിയാർക്ക് (നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ) ബഹ്റൈൻ ചാപ്റ്റർന്റെ നാടൻ ഫുഡ് സ്റ്റാൾ പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. '

പിരിശപ്പത്തിരി' എന്ന പേരിലുള്ള സ്റ്റാളിൽ നിയാർക്ക് വനിതാ വിഭാഗം വീടുകളിൽ ഉണ്ടാക്കുന്ന വിവിധതരം ഭക്ഷണങ്ങൾ, അപ്പത്തരങ്ങൾ, ഉപ്പിലിട്ട വിഭവങ്ങൾ, നാടൻ പാനീയങ്ങൾ എന്നിവ ലഭിക്കും.

സ്റ്റാളിൽ നിന്നു ലഭിക്കുന്ന വരുമാനം പൂർണ്ണമായും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മാത്രംപ്രയോജനപ്പെടുത്തുവാൻ, സാധന സാമഗ്രികളുടെ ചെലവ് മുഴുവൻ നിയാർക് അംഗങ്ങൾ പങ്കിട്ടെടുത്ത് വീടുകളിലും സ്റ്റാളിലുമായി പാകം ചെയ്യുകയാണ്. ഈ സദുദ്യമത്തിൽ മുഴുവൻ ആളുകളുടെയും സഹകരണം നിയാർക്ക് ഭാരവാഹികൾ അഭ്യർത്ഥിച്ചു. സ്റ്റാൾ സന്ദർശിക്കുന്നവരെ ഉൾപ്പെടുത്തി നറുക്കെടുപ്പും ഉണ്ടായിരിക്കും.

വിജയികൾക്ക് ഫെബ്രുവരി 8 നു ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രശസ്ത മജീഷ്യനും മോട്ടിവേറ്ററുമായ പ്രൊഫ: ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന 'എംക്യൂബ്' എന്ന പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ മുതുകാട് കൈമാറുന്നതായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.