- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനായിരക്കണക്കിന് ആളുകൾ സന്ദർശകരായെത്തി; ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു തിരശീല വീണു
ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും വിശാലമായ ഈസ ടൗൺ കാമ്പസിൽ ഉജ്വല പര്യവസാനം. പതിനായിരക്കണക്കിന് സന്ദർശകരാണ് ഇന്നലെ ഇസ ടൗൺ കാമ്പസിലേക്കു ഒഴുകിയെത്തിയത്. പിന്നണി ഗായകർ ശ്രീനിവാസ്, ജ്യോത്സ്‌ന, വിഷ്ണു രാജ് എന്നിവരുടെ സംഗീത പരിപാടികളും വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത പരിപാടികളൂം മെഗാ ഫെയറിന്റെ സമാപനം അനുഭവവേദ്യമാക്കി. നിരവധി വിനോദ പരിപാടികളോടെയാണ് ഇന്ത്യൻ സ്‌കൂൾ മൈതാനം മെഗാ ഫെയർ സമാധാനത്തിനു സാക്ഷ്യം വഹിച്ചത്. സോപാനം വാദ്യകലാ സംഘം അവതരിപ്പിച്ച ചെണ്ട മേളത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ആര്യഭട്ട ഹൗസ്, ജെ.സി ബോസ് ഹൗസ്, സി.വി രാമൻഹൗസ് , വിക്രം സാരാഭായ് ഹൗസ് എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ സിനിമാറ്റിക് ഡാൻസും അറബിക് ഡാൻസും റിഫ ക്യാമ്പസിൽ നിന്നുള്ള കുരുന്നുകൾ അവതരിപ്പിച്ച പരിസ്ഥിതി സൗഹൃദ നൃത്തവും ആസ്വാദകരുടെ മനം കവർന്നു. വിക്രം സാരാഭായി ഹൗസിൽ നിന്നുള്ള സീനിയർ വിദ്യാർത്ഥികൾ പാശ്ചാത്യ നൃത്തം അവതരിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ പൂർവ്വവിദ്യാർത്ഥികളും വിവിധ സാംസ്‌കാരിക പരിപ
ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും വിശാലമായ ഈസ ടൗൺ കാമ്പസിൽ ഉജ്വല പര്യവസാനം. പതിനായിരക്കണക്കിന് സന്ദർശകരാണ് ഇന്നലെ ഇസ ടൗൺ കാമ്പസിലേക്കു ഒഴുകിയെത്തിയത്. പിന്നണി ഗായകർ ശ്രീനിവാസ്, ജ്യോത്സ്‌ന, വിഷ്ണു രാജ് എന്നിവരുടെ സംഗീത പരിപാടികളും വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത പരിപാടികളൂം മെഗാ ഫെയറിന്റെ സമാപനം അനുഭവവേദ്യമാക്കി.
നിരവധി വിനോദ പരിപാടികളോടെയാണ് ഇന്ത്യൻ സ്‌കൂൾ മൈതാനം മെഗാ ഫെയർ സമാധാനത്തിനു സാക്ഷ്യം വഹിച്ചത്. സോപാനം വാദ്യകലാ സംഘം അവതരിപ്പിച്ച ചെണ്ട മേളത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ആര്യഭട്ട ഹൗസ്, ജെ.സി ബോസ് ഹൗസ്, സി.വി രാമൻഹൗസ് , വിക്രം സാരാഭായ് ഹൗസ് എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ സിനിമാറ്റിക് ഡാൻസും അറബിക് ഡാൻസും റിഫ ക്യാമ്പസിൽ നിന്നുള്ള കുരുന്നുകൾ അവതരിപ്പിച്ച പരിസ്ഥിതി സൗഹൃദ നൃത്തവും ആസ്വാദകരുടെ മനം കവർന്നു. വിക്രം സാരാഭായി ഹൗസിൽ നിന്നുള്ള സീനിയർ വിദ്യാർത്ഥികൾ പാശ്ചാത്യ നൃത്തം അവതരിപ്പിച്ചു.
ഇന്ത്യൻ സ്‌കൂൾ പൂർവ്വവിദ്യാർത്ഥികളും വിവിധ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ സുവനീർ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പ്രകാശനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി ഡോ. ഷെമിലി പി. ജോൺ, വൈസ് ചെയർമാൻ മുഹമ്മദ് ഇക്‌ബാൽ, മെഗാ ഫെയർ ജനറൽ കൺവീനർ മുഹമ്മദ് ഹുസൈൻ മാലിം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവരും സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ സ്‌കൂൾ സ്റ്റാഫ് ഒരുക്കിയ വിവിധ ഭക്ഷ്യ സ്റ്റാളുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത് . വെർച്വൽ റിയാലിറ്റി ഷോകൾ, ഫെയ്‌സ് പെയിന്റിങ്, ഹെൽന ഡിസൈനിങ്, തുടങ്ങിയവ ഉൾപ്പെടെ നിരവധി ഗെയിം സ്റ്റാളുകളെല്ലാം സജീവമായിരുന്നു . മെഗാ റഫിൽ ഡ്രായിലെ ആദ്യത്തെ സമ്മാന ജേതാവായ സയാനി മോട്ടോഴ്‌സ് മിത്സുബിഷി കാർ സ്‌പോൺസർ ചെയ്യും. സ്‌കൂളിൽ നിന്നുള്ള ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കും അദ്ധ്യാപകരുടെ ക്ഷേമത്തിനും വേണ്ടിയാണ് ഫെയറിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുക. മെഗാ ഫെയർ ഉജ്വല വിജയമാക്കി മാറ്റിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയൂം സാമൂഹ്യ പ്രവർത്തകരെയും സംഘാടക സമിതിയെയും ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജനും സെക്രട്ടറി ഡോ ഷെമിലി പി ജോണും ജനറൽ കൺവീനർ മുഹമ്മദ് മാലിമും അനുമോദിച്ചു.