- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും ഫീസ് വർദ്ധനവിന്; നാല് ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാൻ നീക്കം; നെഞ്ചിടിപ്പോടെ പ്രവാസി രക്ഷിതാക്കൾ
വേനലവധി കഴിഞ്ഞെത്തിയ ഖത്തറിലെ പ്രവാസി രക്ഷിതാക്കൾക്ക് നെഞ്ചിടിപ്പേറ്റി ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഈ വർഷവും ഫീസ് വർദ്ധിപ്പിക്കുന്നു. സുപ്രിം എജുക്കേഷൻ കൗൺസിലിൽ നിന്ന് അനുമതി നേടിയ സ്‌കൂളുകൾ കഴിഞ്ഞ ഏപ്രിൽ മുതലുള്ള ഫീസ് വർദ്ധിപ്പിച്ച് ഈടാക്കാനാണ് ഒരുങ്ങുന്നത്. ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളായ ബിർള പബ്ലിക് സ്‌കൂളാണ് ഇപ്പോൾ ഫ
വേനലവധി കഴിഞ്ഞെത്തിയ ഖത്തറിലെ പ്രവാസി രക്ഷിതാക്കൾക്ക് നെഞ്ചിടിപ്പേറ്റി ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഈ വർഷവും ഫീസ് വർദ്ധിപ്പിക്കുന്നു. സുപ്രിം എജുക്കേഷൻ കൗൺസിലിൽ നിന്ന് അനുമതി നേടിയ സ്‌കൂളുകൾ കഴിഞ്ഞ ഏപ്രിൽ മുതലുള്ള ഫീസ് വർദ്ധിപ്പിച്ച് ഈടാക്കാനാണ് ഒരുങ്ങുന്നത്.
ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളായ ബിർള പബ്ലിക് സ്‌കൂളാണ് ഇപ്പോൾ ഫീസ് വർദ്ധന നടപ്പിലാക്കുന്നതായുള്ള സർക്കുലർ നൽകിയിട്ടുള്ളത്. ട്യൂഷൻ ഫീസ് ഇനത്തിലും ട്രാൻസ്‌പോർട്ട് ഫീസ് ഇനത്തിലും 10 ശതമാനം വർദ്ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷവും 4 ശതമാനം ഫീസ് വർദ്ധന നടത്തിയിരുന്നു.
വർദ്ധിച്ച ചെലവും സ്‌കൂളിന്റെ പ്രകടനവും പരിഗണിച്ച് 2015 2016 അധ്യയന വർഷത്തിൽ ഫീസ് വർദ്ധിപ്പാക്കാൻ ഖത്തർ സുപ്രിം എജുക്കേഷൻ കൗൺസിൽ തങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ഏപ്രിൽ മുതൽ വർദ്ധിപ്പിച്ച ഫീസ് രക്ഷിതാക്കൾ നൽകേണ്ടി വരും. അതേസമയം അടിക്കടിയുണ്ടാകുന്ന ഫീസ് വർദ്ധന അന്യായമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്.