സിനുള്ളിൽ ഡ്രൈവർമാരുടെ നീക്കങ്ങൾ പൂർണ്ണമായി നിരീക്ഷിക്കാൻ കഴിയുന്ന ഐ.വി എം.എസ് സംവിധാനവും സിസിടിവിയുമുൾപ്പെടെ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള സുരക്ഷിത ബസ് സ്‌കൂൾ സംവിധാനത്തിന് തുടക്കമായി.സുരക്ഷക്ക് ഏറെ മുൻഗണന നൽകുന്നതാണ് പൂതിയ സ്‌കൂൾ ബസ് സംവിധാനം. ഇവ പൂർണമായി പാലിക്കുന്ന ബസുകൾക്ക് മാത്രമാണ് സർവീസ് നടത്താൻ അനുവാദം നൽകുക. റൂവി, ദാർസൈത്ത്, അൽ ഖുവൈർ, ഖുറം പി.ഡി.ഒ എന്നിവിടങ്ങളിൽ നിന്ന് ഒമ്പത് പ്രതിദിന സർവീസുകളാണ് നടത്തുന്നത്. ഇരുനൂറിലധികം കുട്ടികൾ നിലവിൽ ബസ് സർവീസ് ഉപയോഗിക്കുന്നുണ്ട്.


ബസിന്റെ അമിത വേഗത, ബ്രേക്കിടൽ, തുടങ്ങിയ വാഹനം ഓടിക്കുന്നവരുടെ എല്ലാ വിവരങ്ങളും പൂർണ്ണമായി നിരീക്ഷിക്കാൻ കഴിയുന്നതാണ് ഈ സംവിധാനം. ഇതോടൊപ്പം ബസിനുള്ളിൽ സി.സി.ടി.വി കാമറയും ഉണ്ടാകും. നിബന്ധനകളിൽ ഉൾപ്പെടുത്താത്ത ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് വരെ ഉൾപ്പെടുത്തിയാണ് ഇതിൽ പല ഓപ്പറേറ്റർമാരും സർവീസ് നടത്തുന്നത്. എല്ലാ കുട്ടികൾക്കും ഇരിക്കാനുള്ള സീറ്റ് സംവിധാനം, സീറ്റ് ബെൽറ്റ് എന്നിവയും നിർബന്ധമാണ്. ഡ്രൈവർക്ക് പുറമെ കുട്ടികൾക്ക് വേണ്ട സൗകര്യം ചെയ്യാൻ സഹായിയും ഉണ്ടായിരിക്കും.

മസ്‌കത്ത് കേന്ദ്രമായുള്ള സൈദ് സഊദ് സൈഫ് ട്രേഡിങ്, സഹ്ബാൻ യുൈനറ്റഡ്എ ൽ.എൽ.സി, മർവാൻ ഇന്റർനാഷനൽ എൽ.എൽ.സി എന്നീ കമ്പനികൾക്കാണ് സർവീസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്. സർവീസുകളുടെ കാര്യക്ഷമത മൂന്നുമാസ കാലയളവിൽ സൂക്ഷ്മമായി നിരീക്ഷിക്കും. പാളിച്ചകളുണ്ടെങ്കിൽ തിരുത്താനും നടപടിയെടുക്കും. മൂന്നുമാസ കാലയളവിന് ശേഷം കുട്ടികളുടെ എണ്ണവും ആവശ്യവും
പരിഗണിച്ച് പുതിയ റൂട്ടുകൾ ആരംഭിക്കുന്നതിനും കൂടുതൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കും വിധം സർവീസുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള നടപടികൾ എടുക്കുമെന്നും ചെയർമാൻ പറഞ്ഞു. രക്ഷകർത്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് സർവീസുകൾക്ക് ലഭിക്കുന്നത്.

സ്വകാര്യ ബസ് ഓപറേറ്റർമാരുടെ അ്രശദ്ധ മൂലമുള്ള അപകടങ്ങളും സർവീസുകളെ കുറിച്ച പരാതികളും വർധിച്ചപ്പോഴാണ് സ്‌കൂളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ബസ് സർവീസ് ആരംഭിക്കാൻ ആരംഭിക്കാൻ സ്‌കൂൾ ബോർഡ് നടപടികൾ ആരംഭിച്ചത്. ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലാണ് ഈ സംവിധാനം ആദ്യമായി ആരംഭിച്ചത്. തുടർന്ന് സീബ്, മബേല സ്
കൂളുകളിലും ആരംഭിച്ചു. ദാർസൈത്തിലും സീബിലും ഓരോ ഓപ്പറേറ്റർമാർ വീതവും മബേലയിൽ രണ്ട് ഓപ്പറേറ്റർമാരുമാണ് സർവീസ് നടത്തുന്നത്. സലാല, മുലദ സ്‌കൂളു കളിലാണ് അടുത്ത ഘട്ടത്തിൽ സർവീസ് ആരംഭിക്കുക. ഇതിനായുള്ള നടപടികൾ
നടന്നുകൊണ്ടിരിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു