- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിലെ ഇന്ത്യൻ സമൂഹത്തിന് ആശ്വാസവുമായി വിദ്യാഭ്യാസ മന്ത്രാലയം; ഇന്ത്യൻ സ്‌കൂളുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ തീരുമാനം; മലയാളികൾക്കും ഗുണമാകും
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസകരമാകുന്ന നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. മക്കൾക്ക് സ്‌കൂളിൽ അഡ്‌മിഷൻ കിട്ടുമോയെന്ന് ആശങ്കപ്പെടുന്ന അബുദാബിയിലെ മലയാളി രക്ഷിതാക്കൾക്ക് ഇനി ടെൻഷൻ ഒഴിവാക്കാം. ഇന്ത്യൻ സ്‌കൂളിൽ കൂടുതൽ സീറ്റുകൾ പുതിയ അധ്യയനവർഷം അനുവദിച്ചതാണ് മലയാളികൾക്കും ആശ്വാസമാകുന്നത്. അബുദ
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസകരമാകുന്ന നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. മക്കൾക്ക് സ്‌കൂളിൽ അഡ്‌മിഷൻ കിട്ടുമോയെന്ന് ആശങ്കപ്പെടുന്ന അബുദാബിയിലെ മലയാളി രക്ഷിതാക്കൾക്ക് ഇനി ടെൻഷൻ ഒഴിവാക്കാം. ഇന്ത്യൻ സ്‌കൂളിൽ കൂടുതൽ സീറ്റുകൾ പുതിയ അധ്യയനവർഷം അനുവദിച്ചതാണ് മലയാളികൾക്കും ആശ്വാസമാകുന്നത്. അബുദാബി എജ്യുക്കേഷൻ റഗുലേറ്ററി ബോർഡാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
2016- 17 അക്കാദമിക വർഷം പുതിയതായി 5,211 ഇന്ത്യൻ സ്‌കൂൾ സീറ്റുകൾ അനുവദിച്ചതായി അബുദാബി എജ്യുക്കേഷൻ കൗൺസിൽ അറിയിച്ചു. 2015-16 വർഷം മൂന്ന് ഇന്ത്യൻ സ്‌കൂളുകളാണ് തുറന്നത്. കൂടാതെ 1,700 പുതിയ സ്‌കൂൾ സീറ്റുകളും അനുവദിച്ചു. അതായത് 3,880 ലധികം സ്‌കൂൾ സീറ്റുകളാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.
2016-17 വർഷം 1,672 വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ലഭിക്കുന്ന ഒരു ഇന്ത്യൻ സ്‌കൂൾ കൂടി തുറക്കുന്നുണ്ട്. കൂടാതെ നാല് ഇന്ത്യൻ സ്‌കൂളുകൾ വിപുലീകരിക്കുക വഴി 3,550 ലധികം സ്‌കൂൾ സീറ്റുകളും ലഭിക്കും.
അബൂദബിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ ചിലത് നറുക്കെടുപ്പിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുപ്പോൾ മറ്റ് ചില സ്‌കൂളുകളിൽ അതേ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്കും ജീവനക്കാരുടെ മക്കൾക്കും പൂർവ വിദ്യാർത്ഥികൾക്കും പരിഗണന നൽകുന്നുണ്ടെന്ന് അഡെക് പറഞ്ഞു.
ബനിയാസിലെ ഗ്‌ളോബൽ ഇന്ത്യൻ ഇന്റർനാഷനൽ സ്‌കൂളിൽ 1184 കുട്ടികൾക്കും ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ 1672 കുട്ടികൾക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പ്രൈവറ്റ് ഇന്റർ ഇംഗ്‌ളീഷ് സ്‌കൂളിൽ 325 സീറ്റും ബനിയാസ് ജെംസ് യുനൈറ്റഡ് ഇന്റർ സ്‌കൂളിൽ 1020 കുട്ടികൾക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഷൈനിങ് സ്റ്റാർ സ്‌കൂളിൽ 1050 കുട്ടികൾക്കും അൽ വത്ബയിലെ അബൂദബി ഇന്ത്യൻ സ്‌കൂളിൽ ബ്രാഞ്ച് ഒന്നിൽ 1650 സീറ്റും ആണ് ഉള്ളത്.
അബൂദബിയിൽ കെ.ജി, കെ.ജി ഒന്ന്, ഒന്നാം ക്ലാസ് എന്നിവക്കാണ് പ്രധാനമായും സീറ്റ് ക്ഷാമം അനുഭവപ്പെടുന്നത്. അതേസമയം, ഉയർന്ന ഫീസ് നിരക്കുള്ള സ്‌കൂളുകളിൽ സീറ്റുകൾ ലഭ്യമാണ്. ഇടത്തരം വരുമാനക്കാർക്കും ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ വിദ്യാഭ്യാസ അലവൻസ് നൽകാത്തവർക്കും ഇത് താങ്ങാൻ കഴ്ിയാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്.