- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ അദ്ധ്യാപകരുടെ നിയമനമടക്കുള്ളവ ഏകീകരിക്കുന്ന പദ്ധതി അവസാനഘട്ടത്തിൽ; സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ അനുമതി ലഭ്യമായാൽ അദ്ധ്യാപകരുടെ റിക്രൂട്ട്‌മെന്റ് മുതൽ ആനുകൂല്യങ്ങൾ വരെ ഏകീകൃതമാകും
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപകരുടെയും അനധ്യാപകരുടെയും നിയമനമടക്കമുള്ളവ ഏകീകരിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഇത് നടപ്പാകും. ഇവ പ്രതിപാദിക്കുന്ന ഹ്യൂമൻ റിസോഴ്‌സസ് മാന്വലിന്റെ കരട് കഴിഞ്ഞ ദിവസം നടന്ന മുതിർന്ന അദ്ധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും വർേക്ഷാപ്പിൽ അവതരിപ്പിച്ചു. അദ്ധ്യാപകരുടെയും അനധ്യാപകരുടെയും റിക്രൂട്ട്‌മെന്റ് മുതൽ പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ വരെ വിഷയങ്ങളിൽ ഏകീകൃത സ്വാഭാവവും സുതാര്യതയും കൊണ്ടുവരുകയാണ് സ്‌കൂൾ ബോർഡിന്റെ ലക്ഷ്യം. റിക്രൂട്ട്‌മെന്റ് നടപടി, ഇന്റർവ്യൂ, അപ്പോയിന്മെന്റ്, ജോലിയിലെ പെർഫോമൻസ്, ലീവ് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് എച്ച്.ആർ മാന്വലിലെ ആദ്യ ഭാഗം. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മസ്‌കത്ത് ഇന്ത്യൻ സകൂളിൽ നടന്ന വർക്ഷോപ്പിൽ അവതരിപ്പിച്ച് മുതിർന്ന അദ്ധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അഭിപ്രായ സ്വരൂപണം നടത്തിയിരുന്നു. സ്‌കൂൾ ബോർഡിന്റെ അനുമതി എന്ന ക
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപകരുടെയും അനധ്യാപകരുടെയും നിയമനമടക്കമുള്ളവ ഏകീകരിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഇത് നടപ്പാകും.
ഇവ പ്രതിപാദിക്കുന്ന ഹ്യൂമൻ റിസോഴ്‌സസ് മാന്വലിന്റെ കരട് കഴിഞ്ഞ ദിവസം നടന്ന മുതിർന്ന അദ്ധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും വർേക്ഷാപ്പിൽ അവതരിപ്പിച്ചു. അദ്ധ്യാപകരുടെയും അനധ്യാപകരുടെയും റിക്രൂട്ട്‌മെന്റ് മുതൽ പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ വരെ വിഷയങ്ങളിൽ ഏകീകൃത സ്വാഭാവവും സുതാര്യതയും കൊണ്ടുവരുകയാണ് സ്‌കൂൾ ബോർഡിന്റെ ലക്ഷ്യം.
റിക്രൂട്ട്‌മെന്റ് നടപടി, ഇന്റർവ്യൂ, അപ്പോയിന്മെന്റ്, ജോലിയിലെ പെർഫോമൻസ്, ലീവ് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് എച്ച്.ആർ മാന്വലിലെ ആദ്യ ഭാഗം. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മസ്‌കത്ത് ഇന്ത്യൻ സകൂളിൽ നടന്ന വർക്ഷോപ്പിൽ അവതരിപ്പിച്ച് മുതിർന്ന അദ്ധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അഭിപ്രായ സ്വരൂപണം നടത്തിയിരുന്നു. സ്‌കൂൾ ബോർഡിന്റെ അനുമതി എന്ന കടമ്പ മാത്രമാണ് ഇനി ഈ വിഭാഗം
നടപ്പാക്കുന്നതിൽ ശേഷിക്കുന്നത്. ഇത് നടപ്പാക്കിയ ശേഷം ശമ്പളമടക്കം ആനുകൂല്യങ്ങളിൽ ഏകീകൃത സ്വഭാവം നടപ്പാക്കുന്നതിനുള്ള എച്ച്.ആർ മാന്വലിന്റെ രണ്ടാം ഭാഗം നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.