ദോഹ: റംസാനോടനുബന്ധിച്ച് ഇന്ത്യൻ സ്‌കൂളുകൾ പ്രവർത്തന സമയം പുറത്തുവിട്ടു. സുപ്രിം എജ്യുക്കേഷൻ കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സ്‌കൂളുകൾ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും പ്രവർത്തിക്കുക.

ഐഡിയൽ ഇന്ത്യൻ സ്‌കൂൾ രാവിലെ 9 മുതൽ 12.30 വരെ പ്രവർത്തിക്കും. ദോഹ മോഡേൺ സ്‌കൂൾ രാവിലെ 9 മണിമുതൽ 2 മണിവരെയായിരിക്കും പ്രവർത്തിക്കുക. എംഇഎസ് ഇന്ത്യൻ സ്‌കൂൾ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ പ്രവർത്തിക്കും. ശനിയാഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ബിർല പബ്ലിക്ക് സ്‌കൂൾ രാവിലെ 7.30 മുതൽ 12.30 വരെ പ്രവർത്തിക്കും. ഇന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ വെബ്‌സൈറ്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പ്രീ പ്രൈമറി, നഴ്‌സറി വിദ്യാർത്ഥികൾക്ക് രാവിലെ 10 മുതൽ 12.30 വരെയായിരിക്കും ക്ലാസ്സ്. ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂൾ, ഭവൻസ് പബ്ലിക്ക് സ്‌കൂൾ, സ്‌കോളാർസ് ഇന്റർനാഷണൽ സ്‌കൂൾ എന്നിവയും രാവിലെ 7.30 മുതൽ 12.30 വരെ പ്രവർത്തിക്കും