സിംഗപ്പൂർ: അലസമായി വാഹനമോടിച്ച ഇന്ത്യൻ വംശജന് ജയിൽ ശിക്ഷ വിധിച്ചുകൊണ്ട് സിംഗപ്പൂർ കോടതി. അലസമായി വാഹനമോടിച്ചതിനെ തുടർന്ന് ഒരു മലേഷ്യൻ ടൂറിസ്റ്റ് മരിക്കാനിടയായ സംഭവത്തിലാണ് കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചത്.
ഇന്ത്യൻ വംശജനായ പരമശിവം ഭാരതിയെയാണ് സിംഗപ്പൂർ കോടതി ശിക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ലോറി ഡ്രൈവറായ പരമശിവം അലക്ഷ്യമായി വാഹനം ഓടിച്ചതിനെത്തുടർന്ന് മലേഷ്യൻ മോട്ടോറിസ്റ്റായ ലിം ഷംഗ് റെൻ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് അലക്ഷ്യമായി കയറി പരമശിവത്തിന്റെ ലോറി റെന്നിന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റെൻ ഒമ്പതു ദിവസം ആശുപത്രിയിൽ കിടന്ന ശേഷമാണ് മരിക്കുന്നത്. റെന്നിനൊപ്പമുണ്ടായിരുന്ന സഹയാത്രികനും അപകടത്തിൽ പരിക്കേറ്റിരുന്നു.

ജയിൽ ശിക്ഷയ്‌ക്കൊപ്പം നാല്പത്താറുകാരനായ പരമശിവത്തെ അഞ്ചു വർഷം വാഹനമോടിക്കുന്നതിൽ നിന്നു വിലക്കിയിട്ടുമുണ്ട്. കൂടാതെ പിഴയായി 8500 ഡോളർ അടയ്ക്കുകയും വേണം.